0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.7K

ഉണ്ടാക്കി തരാമെന്നും പറഞ്ഞു അവനെ അവർ വീട്ടിലേക്ക് കൊണ്ടു പോയി…. വീടിൻ്റെ പടി എത്തിയപ്പോൾ അവൻ ഒന്ന് നിന്നു…. പുറകിൽ നിന്നു ആദി വരാത്തത് കൊണ്ട് ലക്ഷ്മി അവനെ സംശയത്തോടെ നോക്കി……. ആദി അച്ഛനെ നോക്കി….

എന്ത് നോക്കി നിക്കുവാട അകത്തേക്ക് പോടാ……. കള്ള കഴുവേറി….”””””” ദേവൻ ചിരിച്ചുകൊണ്ട് അവനോടു പറഞ്ഞു……. അകത്ത് കയറുമ്പോൾ ആദി പുറകിൽ നോക്കി അഷറഫെ രാജു വാടാ വല്ലതും കഴിക്കാം…..

വേണ്ടാ….. നിന്നെ കണ്ടല്ലോ അത് മതി…. എനിക്ക് ഈ വിവരം ഇപ്പൊ തന്നെ എല്ലാവരും അറിയിക്കണം… എന്നും പറഞ്ഞു അഷറഫ് പോയി….. ഞാനും അവൻ്റെ കൂടെ പോവുകയാണെന്ന് രാജു പറഞ്ഞു…. വൈകിട്ട് കാണാമെന്നും പറഞ്ഞിരുന്നു…

അകത്തു കയറി സോഫയിൽ അവനെ ഇരിപ്പിച്ച് എല്ലാവരും അടുക്കയിലോട്ട് പോകുവാൻ തുടങ്ങി… ആട്ടെ നിനക്ക് കഴിക്കാൻ എന്താ വേണ്ടത്…. “””””” അടുക്കളയിൽ പോകുന്ന വഴി പാറു ചോദിച്ചു …..

മസാല ദോശ കിട്ടിയാൽ കൊള്ളാം…. “”””” അവന് മഞ്ജുവിനെ നോക്കി പറഞ്ഞു…… അത് കേട്ടതും അവളും അടുക്കളയിൽ പോകുവാൻ നോക്കി….

നീ വീണ്ടും എങ്ങോട്ടാ പോകുന്നത് തടിച്ചി…ഇവിടെ ഇരിക്ക്”””””…….. അവന് അവളെ അവൻ്റെ മടിയിൽ ഇരിപ്പിച്ചു…

ദേ എന്നെ തടിച്ചി എന്ന് വിളിച്ച് കളിയാക്കല്ലെ …ഇനിയും വിളിച്ചാൽ. ഞാൻ തിരിച്ച് എൻറെ വീട്ടിൽ പോകുവെ….””””””

നീ പോകുമോ….. എന്നെ വിട്ട്….. നീ ഇനി പോകുമോ……. മമ…. നീ പോകുമോ…””””””” അവൻ അവളെ അവൻ്റെ നേർക്ക് തിരിച്ച് ഇരുത്തി അവളുടെ താടി പിടിച്ച് അവൻ്റെ മുഖത്തിനോട് അടുപ്പിച്ച് ചോദിച്ചു…

ഞാൻ പോകും….””””* അവൻ്റെ ചുടു ശ്വാസം

💬 Comments

View all comments