Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]
വരെ കാണാം…. ദുഷ്ടൻ….. ഏട്ടനോട് ഞാൻ മിണ്ടില്ല ………”””” ഞാൻ കടിച്ച ഭാഗത്ത് ഊതിയും തടവി കൊണ്ടും അവള് പറഞ്ഞു….
അങ്ങനെയാണെ ഞാനും മിണ്ടില്ല…..””””” ഞാൻ അവളോട് പിണങ്ങിയ പോലെ കട്ടിലിൻ്റെ ഒരറ്റത്ത് നീങ്ങി ഇരുന്നു……..
ആദ്യം അവള് കാര്യമാക്കിയില്ലെങ്കിലും പിന്നിട് കുറച് സമയം കഴിഞ്ഞിട്ടും ഞാൻ അവളെ ശ്രദ്ധിക്കാത്തത് കൊണ്ട് അവള് തന്നെ എൻ്റെ അടുത്ത് വന്നു……
ഏട്ടൻ അല്ലെ എന്നെ കടിച്ചത് അപ്പൊ….. ഞാനല്ലേ പിണങ്ങേണ്ടത്…. “””””” ഞാൻ അവളെ നോക്കിയില്ല…. ഏട്ടാ എന്നെ നോക്കിയേ….. ഇങ്ങോട്ട് നോക്ക് “””””” ഞാൻ നോക്കാത്തത് കൊണ്ട് അവള് എൻറെ മുഖം തിരിച്ച് അവളുടെ നേർക്ക് വെച്ചു….. എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല…..
എന്താ ഏട്ടാ ഇങ്ങനെ….. എനിക് സങ്കടം വരുന്നുണ്ടെ….. ഞാൻ ഇപ്പൊ കരയുമെ…… “”””” അവളുടെ ശബ്ദം ഇടറയിരുന്നു………… ഞാൻ നോക്കിയപ്പോൾ ശരിക്കും അവള് കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു……
നീയല്ലേ എന്നെ ആദ്യം കടിച്ചത്… അതുകൊണ്ടല്ലേ ഞാനും തിരിച്ച് കടിച്ചത്…...”””””” വെറുതേ ഇനിയും കരയികണ്ട എന്ന് തോന്നിയത് കൊണ്ട് ഞാൻ പറഞ്ഞു….
അത് ഏട്ടൻ എന്നോട് അങ്ങനെ പറഞ്ഞത് കൊണ്ടല്ലേ….. എനിക്ക് ഇഷ്ടമുള്ളത് കൊണ്ട് മാത്രമല്ലേ….. എൻ്റെ ജീവനായത് കൊണ്ടല്ലേ…..”””””” അവള് എന്നെ അനുനയപ്പിക്കാൻ നോക്കി…
അതൊന്നും എനിക് അറിയേണ്ട….. നീയാണ് ഇതിനു തുടക്കം കുറിച്ചത്….. നീ തന്നെ ഇത് അവസാനിപ്പിക്കണം….””””””” ഞാൻ ഉള്ളിൽ ചിരിച്ച് പുറത്ത് ഗൗരവം വിടാതെ പറഞ്ഞു……കുറച് നേരം ആലോചിച്ച ശേഷമാണ് അവള് മറുപടി പറഞ്ഞത്..
എങ്കിൽ ഏട്ടൻ എന്നെ ഒന്നു കൂടെ കടിച്ചോ….. എന്നാ ഏട്ടൻ്റെ പിണക്കം മാറുമോ…..”””””””
💬 Comments
View all comments