0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.8K

അല്ലാതെ ഏട്ടൻ എന്നെ വഴക്കു പറഞ്ഞത് കൊണ്ടല്ല….. ഏട്ടൻ ഇനിയും എന്നെ വഴക്ക് പറഞ്ഞോ…. എനിക്ക് ഇഷ്ടമാണ് അത് കേൾക്കാൻ…. അതിലൂടെ എനിക്ക് എൻ്റെ ഏട്ടന് എന്നോടുള്ള സ്നേഹവും കരുതലും മനസ്സിലാകാൻ പറ്റും….. അത് എനിക്ക് സന്തോഷം നൽകും….””””””” അവള് എൻ്റെ കൈക്ക് ഉമ്മ വച്ചു കൊണ്ട് പറഞ്ഞു…

നിനക്ക് മുഴുത്ത ഭ്രാന്താണ്…… ഇതാ വാ തുറക്ക്…. “””””” ഞാൻ വീണ്ടും ഒരു ഉരുള അവൾക്ക് നൽകി… പാത്രം കഴുകി ഞാനും അവളും ഒരുമിച്ച് മുല്ലേപ്പറം (വീടിൻ്റെ മുന്നിൽ ഉള്ള സിറ്റ് ഔട്ട് ഏരിയ) പോയി…. അവിടെ രേണു അമ്മയുടെ മടിയിലും പാറു രേവതിയുടെ മടിയിലും കിടക്കുന്നു… അച്ഛനും സിദ്ദാർത്ഥ് ഏട്ടനും രാഹുലും എന്തോ കാര്യമായ ചർച്ചയിലാണ്…… ഞങളെ കണ്ടയുടൻ രേവതി ചോദിച്ചു…. കഴിച്ചു കഴിഞ്ഞോ രണ്ടും….”””””” ആണെന്ന മട്ടിൽ ഞാൻ ചിരിച്ചു എന്നിട്ടമ്മയുടെ അടുത്ത് മഞ്ജുവിനെ ഇരുത്തി അവളുടെ മടിയിൽ ഞാൻ തലവെച്ച് കിടന്നു … അവളുടെ വിരലുകൾ കൊണ്ട് എൻ്റെ തല മസാജ് ചെയ്പ്പിച്ചു…… എല്ലാരും എൻ്റെ കളി കണ്ട് ഒന്ന് ചിരിച്ചു…. അപ്പോഴാണ് മുറ്റത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടത്….. ഞാൻ തല ഉയർത്തി ആരാണെന്ന് നോക്കി….

അഷ്റഫും രാജുവും അവരുടെ കൂടെ ശഫാനയും ഉണ്ടായിരുന്നു…. ഞാൻ അവളെ കണ്ട് എഴുന്നേറ്റ് നിന്നു കൂടെ മഞ്ജുവും ബാക്കി ഉള്ളവരും…. ശഫാന ഒരു മടിയോടെ മെല്ലെയാണ് വന്നത്… അവളെ അഷ്റഫ് നാടകാൻ സഹയികുന്നുണ്ടായിരുന്നു ഇത് കണ്ട രേണു ആകെ വല്ലാതായി…

എൻ്റെ മോളെ നിനക്ക് എന്ത് പറ്റി…. ആകെ വല്ലാതായിരിക്കുന്നു…. “””” അമ്മ ഓടി

💬 Comments

View all comments