0%

Chapter Title : മഞ്ജുവിന് മാത്രം സ്വന്തം 7 [Zoro] [Climax]

Author : Zoro Read All Parts 1.8K

പോയി അവളെ പിടിച്ച് അകത്ത് കൊണ്ടുപോയി സോഫയിൽ ഇരിപ്പിച്ചു….

അവള് എന്നെ നോക്കി വശ്യമായി ചിരിച്ചു…. എൻ്റെ അടുത്ത് വരാനും എന്നെ വാരിപുണരാനും അവൾക്ക് ആഗ്രഹം ഉണ്ട്.. പക്ഷെ മഞ്ജു എൻ്റെ അടുതുള്ളത് കൊണ്ട് അവള് ഒന്നിനും മുതിർന്നില്ല….

എടാ അഷ്റഫെ എന്താടാ ഈ കൊച്ചിന് പറ്റിയത്….””””” അമ്മ അഷറഫിനോട് ചോദിച്ചു…

അത് അമ്മെ… ഇവൻ്റെ മരണ വാർത്ത അറിഞ്ഞത് മുതൽ നിങ്ങളെ പോലെ ഇവളും അതേ അവസ്ഥയിൽ ആയിരുന്നു … തീരെ ഭക്ഷണവും വെള്ളവും കുടിക്കാതെ അവശനായ ഇവളെ ഗൾഫിൽ നിന്നും നാട്ടിലേക്ക് ഇവളെ അവിടെയുള്ളവർ പറഞ്ഞയച്ചതാണ്… ഇവിടെ വന്നിട്ട് പോലും കഷ്ടിച്ച് വലതും കഴിച്ചാലായി……………….. ഇവന് വന്നെന്നു അറിഞ്ഞത് മുതൽ ഇവനെ കാണാമെന്ന് പറഞ്ഞ് ഇവൾ വാശിയിലായിരുന്നു….. “””””” അവൻ പറഞ്ഞത് കേട്ട് എല്ലാവരും അവളെ ഒരു സഹതാപത്തോടെ നോക്കി… രേവതി പെട്ടെന്നു അടുക്കളിൽ കയറി ഇഞ്ചിയുംമറ്റും ഇട്ട് ഒരു ഗ്ലാസ്സ് വെള്ളം അവൾക് കൊടുത്തു… അവള് അത് വാങ്ങി മെല്ലെ മെല്ലെ കുടിച്ചു … ഗ്ലാസ് പിടിക്കുമ്പോൾ അവളുടെ കൈകൾ വിറകുന്നുണ്ടായിരുന്നു…. വെള്ളം മൊത്തം കുടിച്ചപ്പോൾ ഞാൻ അവളോട് ചോദിച്ചു…

ഇവൻ പറഞ്ഞതെക്കെ സത്യമാണോ……””””””

അവള് ഒന്ന് ചിരിച്ചു…. എനിക്കിപ്പോൾ അതിനു മാത്രം ഒരു കുഴപ്പവുമില്ല… നീ വെറുതേ ടെൻഷൻ അടിക്കേണ്ട…. നിന്നെ കണ്ടല്ലോ എനിക്ക് അത് മതി “”””” ഞാൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു ഡൈനിങ് ടേബിളിൽ ഇരുപ്പിച്ചു…... മഞ്ജുവിനെ കൂട്ടി ഞാൻ അടുക്കളിൽ കയറി… അവളോട് ചായ വെക്കാൻ പറഞ്ഞിട്ട് ഞാൻ ഒരു സവാളയുടെ പകുതി നൈസായി കട്ട് ചെയ്തു

💬 Comments

View all comments