Chapter Title : മഞ്ഞ്മൂടിയ താഴ് വരകൾ 18 [സ്പൾബർ]
വാങ്ങിത്തരാം…””.. പെട്ടെന്നെന്തോ ഓർത്തത് പോലെ നാൻസി, പുതപ്പെടുത്ത് ടോണിച്ചന്റെ മുഖം മൂടി.. പിന്നെ സൗമ്യയെ പിടിച്ച് അലമാരക്ക് മുന്നിലേക്ക് നിർത്തി.. “”ഞാൻ നിനക്കൊരു കാര്യം കാണിച്ച് തരാം… വേറൊരാളിത് അറിയരുത് ട്ടോ… “... ഒന്നും മനസിലായില്ലെങ്കിലും സൗമ്യ തലയാട്ടി.. നാൻസി ബാഗിൽ നിന്നും ചാവിയെടുത്ത് അലമാര തുറന്നു..അതിൽ നിന്നും ഒരു വലിയ ബാഗെടുത്ത് കട്ടിലിൽ വെച്ചു..അതിന്റെ സിബ്ബ് വലിച്ച് തുറന്ന് സൗമ്യയുടെ മുന്നിലേക്ക് നീക്കിവെച്ചു..അതിലേക്ക് നോക്കിയ സൗമ്യ തന്റെ അലർച്ച പുറത്തേക്ക് കേൾക്കാതിരിക്കാനായി വാ പൊത്തി.. അവൾ ഞെട്ടിപ്പോയിരുന്നു..ആ ബാഗിൽ അടുക്കടുക്കായി വെച്ച നോട്ടു കെട്ടിലേക്ക് വിശ്വസിക്കാവാതെ സൗമ്യ നോക്കി.. “”നാൻസീ… ഇത്… ഇതെവിടുന്ന് കിട്ടി നിനക്ക്… ?””.. ദേഹമാസകലം വിറച്ച് കൊണ്ടാണ് സൗമ്യ ചോദിച്ചത്.. “”ഇത് ടോണിച്ചന്റെതാടീ…ഇച്ചായൻ നാട്ടിൽ വീട് വിറ്റ പൈസയാ ഇത്… ഇവിടെ കട നടത്താൻ കൊണ്ടുവന്നതാ…”” “”ഇതെത്ര പൈസയുണ്ടെടീ…?”.. സൗമ്യയുടെ വിറയൽ മാറിയിട്ടില്ല.. “” മുപ്പത് ലക്ഷമെന്നാ ഇച്ചായൻ പറഞ്ഞത്… “”.. “”എന്റീശ്വരാ….എന്നിട്ടെന്തിനാടീ ഇതിവിടെ വെച്ചത്…?””.. “”ഇപ്പോ ഇതല്ലേടീ ടോണിച്ചന്റെ വീട്..ഇത് സൂക്ഷിക്കാൻ എന്നെയാ ഇച്ചായൻ ഏൽപിച്ചത്… “”.. നാൻസി അഭിമാനത്തോടെ പറഞ്ഞു.. “” നീയത് അടച്ച് വെക്ക് നാൻസീ… കണ്ടിട്ട് പേടിയാവുന്നു…”.. നാൻസി ബാഗടച്ച് അലമാരയിൽ വെച്ച് പൂട്ടി.. ചാവിയെടുത്ത് അവളുടെ ബാഗിൽ വെച്ച് സൗമ്യയേയും കൂട്ടി പുറത്തിറങ്ങി.. ഇറങ്ങുമ്പോൾ മൂടിപ്പുതച്ച് കിടക്കുന്ന ടോണിച്ചനെ ആർത്തിയോടെ ഒന്നുകൂടി നോക്കി സൗമ്യ.. “”നീ ഇരിക്ക്… ഞാനപ്പച്ചനോട് ചായയെടുക്കാൻ പറയാം… “.. ബാഗ് ടൈനിംഗ് ടേബിളിൽ വെച്ച് കൊണ്ട് നാൻസി പറഞ്ഞു.. “ഉം… അപ്പച്ചൻ ചായ കൊണ്ടുവരുമ്പോഴേക്കും ഞാനൊന്ന് ബാത്ത്റൂമിൽ പോയി വരാം..
💬 Comments
View all comments