Chapter Title : മഞ്ഞുരുകും കാലം 8 [വിശ്വാമിത്രൻ]
ഞങ്ങൾ പ്ലാനിങ് തുടങ്ങി. പ്രധാന വിഷയം: ഇന്നത്തെ ഫുഡ് എവിടുന്ന്? രണ്ടാമത്തെ വിഷയം: ജൂണിയറസുമായിട്ട് ഒരു ചെറിയ ടൂർ പ്ലാൻ ചെയ്യണം. അതിന്റെ കാര്യം ശെരിയാക്കണം. വയറിന്റെ വിളിയാണല്ലോ വലുത്, അതോണ്ട് ഞങ്ങളെല്ലാരും മെല്ലെ ക്യാമ്പസ്സിന്റെ അതിർത്തിയിലേക്ക് നടന്നു. നാനും തന്തൂരി ചിക്കനും പിന്നെ ഒരു മീട്ടാ പാനും. പിന്നെ സ്ഥലമുണ്ടെങ്കിൽ രാത്രി കഴിക്കാൻ രണ്ടോറഞ്ചും. കുശാൽ. തിരികെ വന്ന് പ്ലാനിങ് തുടങ്ങി. "മണാലി" "ഗോവ" "നാഥൂ-ലാ" സ്ഥിരം ധ്വനികളെല്ലാം കേട്ടപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി- ഇത് നടക്കൂല്ലാ. പത്തു പതിനഞ്ചു പേരെ, സ്ത്രീകളുൾപ്പടെ, പൊക്കിക്കൊണ്ട് നാലഞ്ച് ദിവസത്തേക്ക് പോവാൻ പറ്റിയ സ്ഥലം അടുത്തെങ്ങാനും ആവണം. കൂട്ടത്തിൽ എന്നെ പോലെ മൂത്താപ്പയായ അബിയെ ഞാൻ കണ്ണ് കാണിച്ചു. "നമ്മക്ക് മഹാരാഷ്ട്രയിലുള്ള വല്ലടുത്തും പോയാ പോരെ?", അബി അഭിപ്രായം എടുത്തിട്ടു. "എന്നാ പിന്നെ ചിക്കൽദാരാ വെള്ളച്ചാട്ടത്തിലേക്ക് പോവാ" "അത് വേണ്ട. ഞങ്ങൾ ക്ലാസ്സിലെ പിള്ളേരുടെ പോയതാ". ഒരു വിഭാഗം എതിർത്തു. ഒടുക്കം തീരുമാനമൊന്നും ആയില്ല. അല്ലേലും ഈ കൂട്ടുകാർ തമ്മിൽ പ്ലാൻ ഇട്ട് പോവുന്ന ടൂറൊന്നും നടക്കാറില്ല. ആരേലും ഒരാൾ മുൻകൈയെടുത്ത് ഒരു സുപ്രഭാതത്തിൽ പറയണം, "നാളെ അല്ലേൽ മറ്റന്നാൾ ടൂർ പോകുന്നുണ്ട്, വേണോന്നുള്ളവർ വരിക", എന്ന്. അങ്ങനെ ദിനങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു. പ്രോജക്ടിന്റെ പ്രതിപാദ്യം ഒപ്പിച്ചെടുത്തു. പരിപാടി തുടങ്ങി. ഒരാശ്വാസം. ജീവിതത്തിൽ രണ്ടോ മൂന്നോ തീരുമാനങ്ങളെ ഞാനിപ്പോൾ ഖേദിക്കുന്നുള്ളു. അതിലൊന്ന് ബിടെക് കഴിഞ്ഞ് നിന്ന സമയം ഒരു കൂട്ടുകാരന്റെ കൂടെ കൂടി ഒരു ചെറിയ ബിസിനസ് തുടങ്ങിയത്. മറ്റേത് വഴിയേ പറയാം. ബിസ്സിനെസ്സ് എന്ന് വെച്ചാൽ ഫുഡ്
💬 Comments
View all comments