Chapter Title : മഞ്ഞുരുകും കാലം 3
മഞ്ഞുരുകും കാലം 3
Manjurukum Kaalam Part 3 bY വിശ്വാമിത്രൻ | Previous Part
അഭിപ്രായങ്ങൾക്കും കമന്റുകൾക്കും നന്ദി.
(...contd.)
ലൈബ്രറി കാർഡ് എടുക്കാൻ രണ്ടുതവണ അവിടെ കയറി ഇറങ്ങിയതല്ലാതെ ഞാനിതു വരെ വേറൊരു ആവശ്യത്തിനും അവിടെ കയറിയിട്ടില്ല. ആ എന്നെ ആണ് അവൾ ഒഴുവു ദിവസം, അതും പഠിക്കാനാണെന്നും പറഞ്ഞു കണ്ണ് കാണിച്ചു വരുത്തിയത്.
നേരത്തെ ഞാൻ പറഞ്ഞിരുന്നുവല്ലോ. പെണ്ണ് വിഷയത്തിൽ ഞാൻ അന്നും ഇന്നും വീക്കാണെന്നു. ഉത്സാഹമോ ആശയോ ഇല്ലാഞ്ഞിട്ടല്ല. അത്യാവശ്യം കാര്യങ്ങൾ അറിയാഞ്ഞിട്ടല്ല. പേടി. ആരെങ്കിലും കാണുമോ? ആരെങ്കിലും പിടിക്കുമോ? പിന്നെ ആത്മവിശ്വാസക്കുറവും. ഇതെല്ലാം ഒരു വല്ലാത്ത കോമ്പിനേഷൻ ആണ്. കയ്യിൽ ബാറ്റ് ഉണ്ടായിട്ടും വിക്കറ്റ് പോകുമോ എന്ന പേടി കാരണം വീശാത്തവൻ. ഏതാണ്ട് 99ഇൽ നിക്കുന്ന സച്ചിനെ പോലെ.
ഞാനൊരു ഒന്പതരയോടടുത്ത് കോളേജിൽ എത്തി. ക്യാമ്പസ്സിന് പുറത്താണ് ലൈബ്രറി. വിശാലമായ രണ്ടുനില കെട്ടിടം. കൂടാതെ ഭൂമിക്ക് അടിയിൽ ഒരു നില. ഞാൻ ബാഗും തൂക്കി മെല്ലെ അങ്ങോട്ട് നടന്നു. ശനിയാഴ്ച ആയോണ്ടായിരിക്കും, നല്ല തിരക്ക്. ബാഗ് പുറത്തു വെച്ചിട്ട് രെജിസ്റ്ററിൽ ഞാൻ പേരെഴുതി. എനിക്ക് മുൻപേ വന്നവരുടെ പേരുകളുടെ കൂട്ടത്തിൽ ചിഞ്ചുവും, രേഷ്മ, സൗമ്യ, പിന്നെ ഹോസ്റ്റലിൽ താമസിക്കുന്ന മൈമൂന (NRI , ഒമാൻ), ശ്രീജിത്ത് (കണ്ണൂർ), ശശാങ്കൻ (കോന്നി) എന്നിവരുടെ പേരും ഞാൻ ശ്രേദ്ധിച്ചു. ഒരു പടയ്ക്കുള്ള ആളുണ്ട് ഇപ്പഴേ അകത്തു. എന്തരായാലും വരട്ടെ, ഞാനും കയറി അകത്തു. എല്ലാണ്ണവും ഒത്തു കൂടി ഇരിപ്പുണ്ട് ഒരു മേശയുടെ ചുറ്റും. പഠിത്തം തുടങ്ങിയിട്ടില്ല. ചിലർ പത്രം വായിക്കുന്നു. ചിലർ ശബ്ദമുണ്ടാക്കാതെ
💬 Comments
View all comments