0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Author : kkstories Read All Parts 900

"ഉറക്കം വന്നില്ല തഹിയ....... വന്നില്ല എന്നല്ല. ഉറങ്ങേണ്ടായിരുന്നു....." അവൻ ആദ്യം പറഞ്ഞത് ഉടൻ തന്നെ തിരുത്തി പറഞ്ഞു.

"തഹിയയെ തന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നി എനിക്ക്......... ഇക്ക ഭയങ്കര പഞ്ചരയാണ് എന്ന് വിചാരിക്കരുത് തഹിയ" ഫൈസി പറഞ്ഞു.

"ഇക്കയെ എനിക്കറിയാം......... ഇക്കാക്ക് ശെരിക്കും എന്നെ അങ്ങെനെ നോക്കി ഇരിക്കാൻ തോന്നിയോ ?"

അവൾ ആകാംഷ നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു.

"ശെരിക്കും തോന്നി. ഇപ്പോളും മതിയായിട്ടില്ല....." അവൻ അവളെ തന്നെ നോക്കി ഇരുന്നു പറഞ്ഞു. അപ്പോൾ തഹിയയുടെ ചുണ്ടുകൾ വരളുന്നതും പോലെ ഫൈസിക്ക് തോന്നി, അത് എന്തിനോ വേണ്ടി കൊതിക്കുന്നതായും അവനു തോന്നി.

അവൻ മെല്ലെ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക്കരികിലേക്കു കൊണ്ട് പോയി. ഫൈസിക്ക് തഹിയയുടെ ചുണ്ടുകളെ അമർത്തി ചുംബിക്കാൻ കൊതിയായി. അവൻ അവളുടെ കണ്ണുകളെ തന്നെ നോക്കികൊണ്ട്‌ തന്റെ ചുണ്ടുകൾ തഹിയയുടെ ചുണ്ടുകളിലേക്കു അമർത്തി. അവർ ഇരുവരും കണ്ണുകൾ അടച്ചു ചുണ്ടുകൾ ചേർത്തുവെച്ചു ഒരു നിമിഷം വേർപെടാതെ ഇരുന്നു.

"ഉമ്മ" എന്ന വിളികേട്ടു ഇരുവരും പെട്ടന്ന് അകന്നു മാറി.

ആലിയ മോൾ അപ്പോളേക്കും ഉണർന്നിരുന്നു.

"ഉമ്മാടെ മോൾ എണീറ്റോ" എന്ന് ചോദിച്ചു കൊണ്ട് തഹിയ ഉടൻ തന്നെ മോളെ എടുത്തു ബാത്റൂമിലേക്കു കൊണ്ടുപോയി.

ഫൈസി അപ്പോളും കിടക്കയിൽ തന്നെ ഇരിക്കുകയായിരുന്നു. അൽപനേരം കഴിഞ്ഞു തഹിയ മോളുമായി പുറത്തേക്കു വന്നു. ഫൈസിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"ഇക്ക ഞാൻ തസ്നയും, എന്റെ ഇക്കയും എന്തായി എന്ന് നോക്കട്ടെ......" എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു അവൾ അലിയെയും കൊണ്ട് മുറിക്കു പുറത്തേക്കു പോയി.

ഫൈസിയും എഴുനേറ്റു ബാത്റൂമിലേക്കു പോയി, മുഖം കഴുകി മുറിക്കു പുറത്തേക്കു ഇറങ്ങി . ബോട്ടിന്റെ മുൻവശത്തെത്തിയപ്പോൾ അവിടെ തസ്നയും തഹിയയും ഇരിക്കുന്നുണ്ടായിരുന്നു. തസ്ന ഫൈസിയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കികൊണ്ട്‌ ചോദിച്ചു

"ഇക്ക ഉറങ്ങിയില്ലേ………”

"ഞാൻ അങ്ങെനെ ഉച്ചക്ക് ഉറങ്ങാറില്ലല്ലോ....." ഫൈസി പറഞ്ഞു.

"അപ്പോൾ പിന്നെ എന്ത് ചെയ്തു നിങ്ങൾ.." തഹിയയുടെയും ഫൈസിയുടെയും മുഖത്തേക്ക് മാറി മാറി നോക്കികൊണ്ട്‌ തസ്ന ഒരു കള്ളാ ചിരിയോടെ ചോദിച്ചു.

"തഹിയ ഉറങ്ങി. ഞാൻ വേറെയുതേ കിടന്നു.." ഫൈസി പറഞ്ഞു.

അത്ര വിശ്വസം വരത്തെപോലെ തസ്ന വീണ്ടും രണ്ടുപേരുടെയും മുഖത്തേക് മാറി മാറി നോക്കി.

"നീ വേണേ വിശ്വസിച്ചാൽ മതി.. അല്ലെ ഇക്ക...." തഹിയായാണ് ആ പറഞ്ഞെ.

അതുകേട്ടുകൊണ്ടു അഫ്സൽ അവിടേക്കു വന്നത്.

"എന്ത് വേണേൽ വിശ്വസിച്ചാൽ മതി എന്ന് തഹിയ

💬 Comments

View all comments