0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Author : kkstories Read All Parts 2.2K

കാര്യങ്ങൾ ആണ് അവരെ കാത്തിരിക്കുന്നത് എന്ന് അവർ കരുതിയിരുന്നില്ല.

സമയം ഏകദേശം രാവിലെ 11 മണിയോടടുക്കുന്നു. അതിരാവിലെ തിരിച്ചതാണ് അവർ. താഹിയായും തസ്നയും അവരുടെ രണ്ടു കുട്ടികളും ഹോണ്ട SUV പിറകിലായി ഇരുന്നു. ഫൈസിയും അഫ്‌സലും മാറി മാറി ഡ്രൈവ് ചെയ്തു. അവർ, ഹൗസ്ബോട്ട് ഇട്ടിരിക്കുന്ന ബോട്ട് ജെട്ടിക്കടുത്തായി കാര് പാർക്ക് ചെയ്തു. അഫ്‌സലും ഫൈസിയും പുറത്തിറങ്ങി, പുറത്താകെ ഒന്ന് കണ്ണോടിച്ചു.

"ഇവിടെ ആരെയും കാണുന്നില്ലല്ലോ ഇക്ക..." അഫ്‌സൽ ഫൈസിയെ നോക്കി ചോദിച്ചു.

"വാ അഫ്സല്ലെ നമുക്ക് പോയി നോക്കാം." എന്ന് പറഞ്ഞു കൊണ്ട് ഫൈസൽ തിരിഞ്ഞതും ജെട്ടിയുടെ ഓഫീസിൽ നിന്നും ഒരാൾ ഇറങ്ങി വന്നു.

"ഫൈസൽ സർ ?" എന്ന് ചോദിച്ചു കൊണ്ട് അയാൾ രണ്ടുപേരെയും നോക്കി.

"ഞാൻ ആണ്" ഫൈസൽ മറുപടി പറഞ്ഞു.

"എന്റെ പേര് സുരേഷ് ആണ് സർ. ഞാൻ ആണ് ഹൗസ്ബോട്ട് ഡ്രൈവർ. സർ ബുക്ക് ചെയ്തിരുന്നില്ല ഇന്ന്. ഞങ്ങൾ നോക്കി ഇരിക്കുവായിരുന്നു." അയാൾ സ്വയം പരിചയപെടുത്തികൊണ്ടു രണ്ടുപേരോടായി പറഞ്ഞു.

"ഞാൻ ഫൈസൽ, ഇത് അഫ്സൽ..... സാധരണ ബോട്ട് ഓടിക്കുന്ന ആളെ സ്രാങ്ക് എന്ന് അല്ലെ വിളിക്കുക? ഞാൻ പരിചയപ്പെടുത്തും കൊണ്ട് ചോദിച്ചേ.

"അതെ സർ. പിന്നെ ഡ്രൈവർ എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടന്ന് മനസ്സിലാകും."

"ഇതിനാണോ നമ്മൾ പോകുന്ന ഹോബ്സ് ബോട്ട്."

ജെട്ടിയിൽ കിടക്കുന്ന ഒരു മനോഹരമായ ആഡംബര ബോട്ട് കാണിച്ചുകൊണ്ട് അഫ്സൽ ചോദിച്ചു.

"അതെ സർ. നമുക്ക് പോയി നോക്കാം." സുരേഷ് പറഞ്ഞു.

"അവർ കാറിൽ ഇരിക്കട്ടെ അല്ലെ ഇക്ക". അഫ്സൽ കാറിൽ നോക്കികൊണ്ട് എന്നോട് ചോദിച്ചു.

"അവർ

💬 Comments

View all comments