0%

Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]

Author : Kambikathakal Read All Parts 781

മണ്ണിലാണ് സ്വർഗ്ഗം ... ഈ നിമിഷം ആണ് നിൻ പറുദീസാ 2

Mannilaanu Swargam Ee Nimisham Aanu Nin Parudisa Part 2

Author : Binoy T | Previous Part


ആമുഖം

എല്ലാ വായനക്കാർക്കും എന്റെ നമസ്ക്കാരം......

ആദ്യമായി ഞാൻ ക്ഷമ ചോദിക്കുന്നു. വര്ഷങ്ങള്ക്കു മുന്നേ എഴുതിയ കഥയുടെ രണ്ടാം ഭാഗം ആണ്. വൈകിയാണെങ്കിലും വായനക്കാരുടെ മുന്നിൽ വെക്കണം എന്ന് തോന്നിയത് കൊണ്ടാണ് എഴുതിയത്. അഭിപ്രായം പറയണം.

എല്ലാവായനക്കാർക്കും സുഖകരമായ ഒരു വായന നേർന്നുകൊണ്ട്

മണ്ണിലാണ് സ്വർഗ്ഗം ...... ഈ നിമിഷം ആണ് നിൻ പറുദീസാ............. ഭാഗം 2

ഇരുട്ടിന്റെ പുതപ്പു പുതച്ചു കിടക്കുന്ന കായലോളങ്ങളിൽ മന്ദമാരുതൻ പുളിനങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.രാത്രിയുടെ യാമങ്ങൾ ഒന്നൊന്നായി പൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. സമയമാം രഥം മുന്നോട്ടു പോകവേ കിഴക്കു ചെറിയ തോതിൽ വെള്ള ശോഭ വന്നു തുടങ്ങിയിരുന്നു.

ഒരു ചെറു മന്ദമാരുതൻ തുറന്നിട്ടിരുന്നു ജനാലപ്പാളികൾക്കുളിലൂടെ കാർട്ടനെ മാറ്റിക്കൊണ്ട് മുറിക്കുള്ളിലേക്കു കടന്നുവന്നു. ചെറു ഓളങ്ങൾ ഹൌസ് ബോട്ടിനെ ഉലാത്തി കൊണ്ടിരിക്കെ, ആ മന്ദമാരുതൻ തഹിയയുടെ ദേഹത്തെ തഴുകി കടന്നു പോയി. അത് അവളെ തഴുകി ഉണർത്തി.

ഒരു നിമിഷം എടുത്തു അവൾക്കു താൻ എവിടെയാണ് എന്ന് ഒന്ന് ഓർക്കാൻ. ഉറക്കചോവോടെ അവൾ കിടക്കയിൽ നിന്നും എഴുനേൽക്കാതെ തല മാത്രം പൊക്കി ജനാലയിലൂടെ പുറത്തേക്കു നോക്കി. പുറത്തു ഇപ്പോഴും ഇരുട്ടാണ്. കാറ്റിലൂടെ ഒഴുകിവരുന്ന ബാങ്ക് വിളി അവളുടെ കാതുകളിൽ പതിഞ്ഞു. സുബഹിക്ക് ദൂരെ ഏതോ പള്ളിയിൽ ബാങ്ക് വിളിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലൂടെ കടന്നു പോയി.

💬 Comments

View all comments