Chapter Title : മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 2 [Binoy T]
ആണ് . ഹൗസ് ബോട്ടിലെ അടുക്കളയിൽ ആളനക്കം കേട്ട് അവൾ അങ്ങോട്ട് പോയി നോക്കിയപ്പോൾ ജാഫറിക്ക അടുക്കളയിൽ നിന്ന് പെരുമാറുകയാണ്.
താഹിയയെ കണ്ടതും അയാൾ ചോദിച്ചു .
"ചായ ആണോ അതോ കോഫി യാണോ?"
"ചായ മതി."
"എല്ലാർക്കും ?"
"അതെ"
"ആയിക്കോട്ടെ... ഒരു രണ്ടു മിനിട്ടു.... ഞാൻ അങ്ങോട്ട് കൊണ്ടുവരാം"
"ഇപ്പോൾ ഒരെണ്ണം എടുത്താൽ മതി. ബാക്കി ആരും എഴുന്നേറ്റിട്ടില്ല "
"ശെരി ആയിക്കോട്ടെ"
തഹിയ ബോട്ടിന്റെ മുൻവശത്തെ ചെന്ന് സോഫയിൽ ഇരുന്നു. തണുത്ത കാറ്റു അപ്പോളും ചെറുതായി വീശുന്നുണ്ട്. ചെറുതായി വെളിച്ചം വെച്ച് തുടങ്ങുന്നുണ്ട്. അല്പം കഴിഞ്ഞപ്പോൾ ജാഫാരിക്ക ചായയുമായി വന്നു.
"നല്ലപോലെ ഉറങ്ങാൻ സാധിച്ചോ ?" അയാൾ ചോദിച്ചു.
"സുഖമായി ഉറങ്ങി." അവൾ പറഞ്ഞു.
ബാക്കിയുള്ളവർ എഴുനെറ്റു വരുമ്പോൾ ചായ എടുക്കാം എന്ന് പറഞ്ഞു കൊണ്ട് ജാഫറിക്ക അടുക്കള ഭാഗത്തേക്ക് പോയി.
കായൽ പരപ്പിലൂയോടെ ചെറുവള്ളങ്ങൾ അങ്ങിങ്ങായി പോകുന്നത് കാണാം. കൊറ്റിയും, കായൽ കൊക്കും ചേരക്കോഴിയും, നീർകാക്കയും എല്ലാം അങ്ങിങ്ങായി പറന്നു പോകുന്നു. അതിൽ ചിലതു ഒച്ചയുണ്ടാക്കി ആണ് പറന്നു പോകുന്നത്.
"എന്തോ വലിയ ചിന്തയിൽ ആണല്ലോ നീ" ആ പറച്ചിൽ കേട്ട് തഹിയ വേഗം തിരിഞ്ഞു നോക്കി. അവൾക്കറിയാമായിരുന്നു അത് ആരാണ് എന്ന്.
"നീ നേരത്തെ എണീറ്റോ.. കൊള്ളാലോ " തന്റെ പിറകുവശത്തു അരികിൽ നിൽക്കുന്ന തസ്നയെ കണ്ടതും തഹിയ ചോദിച്ചു.
"എണീറ്റു പോയി." തസ്ന പറഞ്ഞു.
"ഇക്ക എണീറ്റോ ?" തഹിയ ചോദിച്ചു.
"ഇല്ല.... എന്റെ ഇക്കയും എണിറ്റു കാണില്ലല്ലോ അല്ലെ" അവൾ ചോദിച്ചു.
"ഇല്ല"
പിന്നെ രണ്ടുപേരുടെയും മുഖത്തു
💬 Comments
View all comments