Chapter Title : മണ്ണാങ്കട്ടയും കരിയിലയും 1 മാളിയേക്കൽ തറവാട്ടിലെ മൊഞ്ചത്തി [JM&AR]
മണി ആകുന്നു. അടുത്തുള്ള പള്ളിയിൽ നിന്ന് ബാങ്ക് വിളി ഉയർന്നു. ഞാൻ ഊർക്കടവ് പാലം കടന്ന് എടവണ്ണപ്പാറയിലെ നാലും കൂടിയ ജംങ്ഷനിൽ എത്തിയിരിക്കുന്നു. ഇത്രയും ദൂരം പിന്നിട്ടത് അറിഞ്ഞത് കൂടിയില്ല. വെറുതെ യാന്ത്രികമായി ബൈക്കോടിക്കുകയായിരുന്നു. എടവണ്ണപ്പാറ ടൗണിൽ അവിടെയും ഇവിടെയുമായി ചില ആളുകൾ മാത്രം. നേരം പുലർന്ന് വരുന്നതേയുള്ളൂ. മദ്റസയിലേക്ക് കുട്ടികൾ പോവുന്നു. ശനിയാഴ്ചകളിൽ സാധാരണ അത്രയും നേരത്തേ തുടങ്ങാറില്ല. എന്തെങ്കിലും ആവട്ടെ. ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല. കട വരാന്തയിൽ ഇറക്കിയ പത്രക്കെട്ട് തൊപ്പി വെച്ച ഒരാൾ എടുത്ത് ബൈക്കിൽ കയറ്റി കെട്ടിവെച്ച് കിഴിശ്ശേരി ഭാഗത്തേക്ക് ധൃതിയിൽ ഓടിച്ച് പോയി. ഞാൻ മുന്നോട്ട് തന്നെ സഞ്ചരിച്ചു. വളരെയധികം ശ്രദ്ധയോടെ പതുക്കെയാണ് ഞാൻ ബൈക്കോടിച്ചത്. കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി വെട്ടുപാറക്കടുത്ത് ചാലിയാറിനോട് ചേർന്ന ഒരു ഭാഗത്ത് ഞാൻ ബൈക്കൊതുക്കി.
മരത്തിൻ്റെ ചുവട്ടിലെ ഗ്രാനൈറ്റ് ബെഞ്ചിൽ ഞാനിരുന്നു. പുഴയിലേക്ക് തള്ളി നിൽക്കുന്ന ഒഴിഞ്ഞ ഒരു ഫുട്ബോൾ മൈതാനത്തെ ചുറ്റി ചാലിയാർ "റ" പോലെ വളഞ്ഞ് വന്ന് തിരിഞ്ഞൊഴുകുന്ന മനോഹര കാഴ്ച. ജിമ്മിൽ കൂടെ വർക്ക് ഔട്ട് ചെയ്യുന്ന ഷിഹാബിക്കയുടെ വെരിക്കോസ് വെയിൻ വന്ന കാഫ് റൈസ് ചെയ്യുമ്പോൾ ഞരമ്പുകൾ എഴുന്നു വരുന്ന കണങ്കാലുകൾ ഞാൻ പെട്ടെന്ന് ഓർത്തു പോയി.
സൂര്യൻ ഉദിച്ചിരുന്നെങ്കിൽ തെളിച്ചത്തോടെ കാണാമായിരുന്നു സമതലത്തിലൂടെയുള്ള നദിയുടെ സഞ്ചാരം. അതി വിസ്തൃതയായി, ശാന്തമായി ഓളങ്ങളോ അലയൊലികളോ ഒന്നും ഇല്ലാതെ എല്ലാം ആഴങ്ങളിൽ ഒളിപ്പിച്ച് നിശബ്ദയായി ഒഴുകുന്ന ചാലിയാറിൻ്റെ ഭംഗി കുറ്റിക്കാട്ടൂരിലേക്ക് എത്തിയ അന്ന് മുതലേ എൻ്റെയൊരു ദൗർബല്യമായിരുന്നു. പെരുത്ത ദു:ഖം മനസ്സിനെ ശല്യപ്പെടുത്തുന്നതായി തോന്നുമ്പോഴൊക്കെ ഞാനിങ്ങനെ
💬 Comments
View all comments