Chapter Title : മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]
ആരേം കിട്ടീലെയാണാവോ"
"എന്നിട്ടെന്തിനാ? അവരായി.. അവരുടെ പാടായി. ആയിഷയുടെ കാര്യം ഇപ്പോ എന്താ? അന്ന് ഒളിച്ചോടുമ്പോ ജസ്റ്റ് പ്ലസ് ടു ആയിട്ടേണ്ടേന്നുള്ളൂ. സയൻസ്ന്ന് ഹ്യുമാനിറ്റീസിലേക്ക് മാറി മുടങ്ങിയപ്പോയ പ്ലസ് ടു ബത്തേരീന്നാ എഴുതിയെടുത്തത്. അവനല്ലേ അവളെ പഠിപ്പിച്ചത്. ഇപ്പോ ഇഗ്നോന്ന് ഡിഗ്രി ചെയ്യുന്നുണ്ട്. അപ്പഴാ പ്രഗ്നൻ്റായത്. പിന്നെ അവൻ്റെ വിദ്യാഭ്യാസം ആണേല്... ആറോ ഏഴോ ടൈപ്പ് ഇൻ്റലിജെൻസില്ലേ രേണൂ? അവന് അക്കാദമിക് ഇൻ്റലിജൻസില്ല. അതിപ്പോ ഒരു കുറവാണോ? പക്ഷേ ആ പെണ്ണുണ്ടല്ലോ രേണൂ.... അവളവൻ്റെ ഭാഗ്യാണ്. അന്ന് പ്രശ്നണ്ടായപ്പോ അവളെ ഉമ്മ പ്രാകീട്ടാ പോയത്. വീട്ടില് രാജകുമാരിയെ പോലെ ജീവിച്ചതല്ലേ... പണീം തൊരോന്നൂല്ലാത്തോൻ്റൊപ്പം പോയി നരകിച്ച് നട്ടം തിരിയൂന്ന്. ഇപ്പോ അജ്മലിൻ്റെ വീടും സെറ്റപ്പും ഒക്കെ ഒന്ന് കാണണം.... നമ്മക്ക് രണ്ടാൾക്കും കൂടെ ഒരു ദിവസം അവിടെ പോണം. അവളിപ്പോ പ്രെഗ്നൻ്റാ. അഞ്ച് മാസം. വീട്ടുകാര് തിരിഞ്ഞു നോക്കാത്തോണ്ട് പ്രസവം ഒക്കെ അവടെ തന്നെയാവും. എന്താന്നറിയില്ല... എനിക്കവളെ ഇന്ന് കണ്ടപ്പോ എന്തോ വല്ലാതിഷ്ടായി"
രേണുവിൻ്റെ കണ്ണുകൾ വിടർന്നു. പതുക്കെ നടന്ന് രേണു എൻ്റെ അടുത്ത് വന്ന് ഇരുന്നു.
"അങ്ങനെത്തെ ഇഷ്ടം അല്ല രേണൂ. അഡ്മിറേഷൻ. ആയിഷ തസ്നീം. എന്താല്ലേ പേര്. അവളിപ്പം രാജകുമാരിയല്ല. രാജ്ഞിയാണ്. സ്വയം രാജ്ഞിയാവണെങ്കില് ഭർത്താവ് ആദ്യം രാജാവാകണന്നുള്ള ബോധണ്ടേന്നു പെണ്ണിന്. വെറുതെ ടിപ്പറോടിച്ച് നടന്ന അജ്മല് ഇപ്പോ കാണുന്ന നിലേലെത്തീത് അവളൊരുത്തി ഉള്ളതോണ്ടാ. അങ്ങനെത്തെ ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം. ഓരോരുത്തരുടെ ഭാഗ്യം. അല്ലാതെന്താ"
"നീ താലി കെട്ടുന്ന പെണ്ണാവാനും വേണം ഭാഗ്യം"
"അതെന്താ രേണൂ"?
"നിൻ്റെ മിന്നു പറഞ്ഞതാ. ഈ മുത്തിൻ്റെ
💬 Comments
View all comments