Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚
വിളിച്ചു.
തിരുമേനി: "ദേവാ... ഞാൻ പറഞ്ഞതൊന്നും മറക്കരുത്. ഞാൻ ഇവിടെ തിരിച്ചു വരുമ്പോഴേക്കും ദേവൻ തന്നെ പലതിനും ഉത്തരം കണ്ടെത്തുമെന്ന് എന്റെ മനസ്സ് പറയുന്നു.
പിന്നെ, ഇവരെ വിട്ട് ദൂരയാത്രയൊന്നും പാടില്ല. ഈ കോട്ട മുഴുവൻ ഒന്ന് നടന്നു കാണുക, പകലും രാത്രിയും. എന്നിട്ട് സ്വയമേ എല്ലാം കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കുക.
ഒന്നുകൂടെ പറയാൻ മറന്നു. രാത്രികാലങ്ങളിൽ പുറത്തു പോയാൽ, ഒറ്റയ്ക്കാണെങ്കിൽ പേടി തോന്നിയാൽ ആ വാളും കൂടെ കരുതിക്കോ."
ഞാൻ എല്ലാം കേട്ട് ആകെ കണ്ണുമിഴിച്ചു നിന്നു. തിരുമേനി വീണ്ടും തുടർന്നു.
തിരുമേനി: "പിന്നെ, രണ്ടാളും കൂടെ എല്ലാം മുറിയിൽ തന്നെ വേണമെന്നില്ല. ഈ കോട്ടയിൽ എവിടെ വെച്ചും നിങ്ങൾക്ക് സല്ലപിക്കാം, സംഗമിക്കാം. അതൊക്കെ കണ്ടു രസിക്കുവാൻ ഇഷ്ടമുള്ളവർ ചുറ്റുമുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് കൂടുതൽ ഐശ്വര്യമേ കിട്ടൂ. എന്നാൽ ഞാൻ ഇറങ്ങട്ടെ."
അതും പറഞ്ഞ് തിരുമേനി നടക്കുവാൻ തുടങ്ങി. പെട്ടെന്ന് എന്റെ മനസ്സിൽ നിന്നും ആരോ പറഞ്ഞു, 'ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കൂ' എന്ന്. ഞാൻ പെട്ടെന്ന് തിരുമേനിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. തിരുമേനിയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം ഞാൻ കണ്ടു.
തിരുമേനി സഞ്ചിയിൽ നിന്നും ഒരു ജപമാല എടുത്ത് എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു.
"സന്ധ്യയ്ക്ക് നാമജപം മുടക്കരുത്. ഇതുവെച്ച് ജപിക്കൂ."
ഞാൻ ശരി എന്ന് പറഞ്ഞ് അത് വാങ്ങി, അവർ ഇറങ്ങുന്നതും നോക്കി നിന്നു. പടിപ്പുര കടന്ന് അവരുടെ വണ്ടി മറയുന്നത് വരെ ഞങ്ങൾ ഉമ്മറത്ത് തന്നെ നിന്നു.
ഞാൻ തിരുമേനി പറഞ്ഞതിന്റെ അർത്ഥം എന്താണെന്ന് ചിന്തിച്ചു നിന്നു.
💬 Comments
View all comments