0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 259.3K

"വിളക്ക് ദേവിക്ക് മുൻപിൽ വെക്ക്. രണ്ടാളും അവിടെ നിന്ന് പ്രാർത്ഥിക്കൂ."

ഞങ്ങൾ അവിടെ നിന്ന് പ്രാർത്ഥിച്ചു. തിരുമേനി എന്തൊക്കെയോ മന്ത്രങ്ങൾ ജപിക്കുന്നുണ്ടായിരുന്നു. എന്നിട്ട് ഞങ്ങളെ വിളിച്ചു മോതിരം ചെറിയമ്മയ്ക്കും മാല എനിക്കും തന്നു.

തിരുമേനി: "ദേവൻ മാല ഇന്ദുവിനെയും, ഇന്ദു മോതിരം ദേവനും ഇട്ടുകൊടുക്കൂ."

ഞങ്ങൾ പരസ്പരം ഇട്ടുകൊടുത്തു.

തിരുമേനി: "ഇനി ഇന്ദു അങ്ങോട്ട് പൊയ്ക്കോളൂ."

ചെറിയമ്മ പോയിക്കഴിഞ്ഞു തിരുമേനി വീണ്ടും കതക് അടച്ചു.

തിരുമേനി: "ഈ മോതിരവും ആ മാലയും നിങ്ങൾക്കുള്ള രക്ഷയാണ്. ഇനി അവൾക്ക് ദേവനെ വേണ്ട. ഇന്ദുവിൽ നാമ്പിടാൻ പോകുന്ന ഇവിടുത്തെ പുതിയ അവകാശിയെ ആയിരിക്കും നോട്ടം. ആ മാല ഉള്ളിടത്തോളം പേടിക്കണ്ട. ഇനി ഈ മോതിരം, അതിലുള്ള കല്ലിനും ഒരുപാട് പ്രത്യേകതയുണ്ട്. അത് ദേവൻ വഴിയേ അറിയും.

ഞാൻ ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക. ദേവൻ മഷിയിൽ കണ്ടത് സത്യം തന്നെയാണ്. എനിക്ക് ചില സംശയങ്ങളുണ്ട്. അത് ഞാൻ പൂജ കഴിഞ്ഞു വരുമ്പോൾ ഉറപ്പിച്ചു പറയാം. ദേവൻ ചെയ്യേണ്ടത് ആ ഓലകൾ പഠിക്കുക എന്നതാണ്."

ഞാൻ: "തിരുമേനി, എനിക്ക് അത് വായിക്കുവാൻ അറിയില്ല."

തിരുമേനി: "അത് ദേവൻ കൈയിൽ എടുക്കുമ്പോൾ തന്നെ വായിക്കും. നാളെ സൂര്യൻ ഉദിക്കും മുൻപ് അത് വായിക്കാൻ തുടങ്ങണം. അതിൽ മുടക്കം പാടില്ല. പിന്നെ, വലിയ മാളികയിൽ ഇടയ്ക്ക് പോകുക, ഇന്ദുവുമായി. അതിനു മുൻപ് അവിടം എല്ലാം നല്ലപോലെ വൃത്തിയാക്കിക്കുക."

ഞാൻ: "ശരി."

തിരുമേനി: "എന്നാൽ വിളക്ക് കെടുത്തിയിട്ട് പോന്നോളൂ."

അങ്ങനെ ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു. അപ്പോഴേക്കും അച്ഛനും തിരുമേനിയും പോകുവാൻ ഒരുങ്ങി എന്നെ അടുത്തേക്ക്

💬 Comments

View all comments