Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚
ഒരു കാവിനെക്കുറിച്ച് പറഞ്ഞിട്ടില്ല."
അച്ഛൻ: "ഇല്ല. എന്നോടും അച്ഛനോ മുത്തച്ഛനോ പറഞ്ഞിട്ടില്ല."
തിരുമേനി: "ദേവൻ ശരിക്കും അത് തന്നെയാണോ കണ്ടത്?"
ഞാൻ: "അങ്ങനെ ചോദിച്ചാൽ... എനിക്ക് തോന്നിയത് അങ്ങനെയാണ്. നമുക്ക് ഒന്നുകൂടെ നോക്കിയാലോ?"
തിരുമേനി: "ഇനി നോക്കാൻ പറ്റില്ല. പോട്ടെ, കഴിഞ്ഞത് കഴിഞ്ഞു. ഇനി എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കാം."
തിരുമേനി ഒന്നുകൂടി കവടി നിരത്തി. കുറേനേരത്തെ ആലോചനകൾക്കൊടുവിൽ പറഞ്ഞു.
തിരുമേനി: "ഇവിടെ നമ്മൾ ചിന്തിക്കാത്ത ഒന്ന് സംഭവിച്ചു കഴിഞ്ഞു, കാലങ്ങൾക്ക് മുന്നേ തന്നെ. ഇനി അതിനെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. ഇപ്പോൾ വേണ്ടത് വീണ്ടും ബന്ധനം ഉറപ്പിക്കലാണ്. അതിന് മുപ്പത് ദിവസത്തെയെങ്കിലും പൂജ വേണം. രാജൻ എന്റെ കൂടെ ഇല്ലത്തേക്ക് വന്നോളൂ. ഇവിടെ ദേവൻ ഉണ്ടല്ലോ, ഇനി കുഴപ്പമില്ല. അല്ലെങ്കിലും ഇനി അടുത്തകാലത്തൊന്നും അവളുടെ ശല്യവും കാണില്ല."
അച്ഛൻ: "ശരി കുഞ്ഞേ. നമുക്ക് ഉച്ചയ്ക്ക് തിരിച്ചാലോ?"
തിരുമേനി: "ഓ, ആവാം. ദേവാ, ആ മഞ്ചാടിപ്പെട്ടി ഇങ്ങു തരൂ."
ഞാൻ: "ഈ ചെറിയ പെട്ടിയാണോ?" ഞാൻ ആ പെട്ടി എടുത്തു ചോദിച്ചു.
തിരുമേനി: "അതെ."
ഞാൻ അത് കൊണ്ടുകൊടുത്തു. തിരുമേനി അത് തുറന്നു. അതിൽ കുറെ കുന്നിക്കുരുവാണ്. തിരുമേനി കുന്നിക്കുരുവിൽ കൈയിട്ട് എന്തോ തിരയുന്നു. അതിൽ നിന്നും ഒരു കല്ലുവെച്ച മോതിരം തിരുമേനി എടുത്തു. കൂടെ ഒരു മാലയും.
തിരുമേനി: "ഇന്ദൂ, ഇവിടുന്ന് ഒരു വിളക്ക് എടുത്ത് പൂജാമുറിയിലോട്ട് നടന്നോ. സുമതീ, കഴിക്കാനുള്ളത് എടുത്തോ. അപ്പോഴേക്കും ഞങ്ങൾ വരാം. ദേവൻ എന്റെ കൂടെ വാ."
അങ്ങനെ ഞങ്ങൾ പൂജാമുറിയിൽ വന്നു. എന്നോട് കതക് അടച്ചേക്കാൻ തിരുമേനി പറഞ്ഞു.
തിരുമേനി:
💬 Comments
View all comments