0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 254.4K

"ദേവാ, നീ അടുത്തേക്ക് വന്ന് ഈ ഉരുളിയിലേക്ക് സൂക്ഷിച്ചു നോക്കൂ. മനസ്സിൽ മറ്റൊന്നും ചിന്തിക്കരുത്. പടിപ്പുരയിലെ ആ പ്രതിമയ്ക്ക് എന്ത് സംഭവിച്ചുവെന്ന് നിനക്ക് ഇതിൽ കാണാൻ സാധിക്കും."

ഞാൻ ആകാംക്ഷയോടെ ഉരുളിക്ക് അരികിലേക്ക് നീങ്ങിയിരുന്നു. കറുത്ത വെള്ളത്തിലേക്ക് ഞാൻ ഉറ്റുനോക്കി. ആദ്യം എന്റെ സ്വന്തം മുഖം മാത്രമാണ് അതിൽ തെളിഞ്ഞു കണ്ടത്. പക്ഷേ, തിരുമേനി വീണ്ടും മന്ത്രങ്ങൾ ഉരുവിട്ടതോടെ വെള്ളത്തിൽ ചെറിയൊരു ഓളം വെട്ടി.

പതിയെ ആ കറുത്ത പ്രതലത്തിൽ ഒരു ദൃശ്യം തെളിഞ്ഞു വരാൻ തുടങ്ങി!

അതൊരു പുഴയുടെ തീരമാണ്. ഒഴുകുന്ന പുഴയുടെ കരയിലായി പഴക്കം ചെന്ന ഒരു ചെറിയ കാവ്. ആ കാവിന് മുൻപിലായി വലിയൊരു മരം പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്.

കാവിന്റെ പടിക്കെട്ടിൽ നമ്മുടെ പടിപ്പുരയിലുണ്ടായിരുന്ന ആ വെള്ളി പ്രതിമ ഇരിക്കുന്നത് ഞാൻ വ്യക്തമായി കണ്ടു! കാവിനുള്ളിലേക്ക് നോക്കിയപ്പോൾ അവിടെയൊരു വിഗ്രഹമുണ്ട്. പക്ഷേ, എന്തോ ഒരു നിഗൂഢമായ രൂപമാണത്. ഇരുട്ടായതുകൊണ്ടോ എന്തോ ആ വിഗ്രഹത്തിന്റെ രൂപം തീരെ വ്യക്തമല്ല.

ഞാൻ ഉരുളിയിൽ നിന്നും മുഖം ഉയർത്തി തിരുമേനിയെ നോക്കി.

തിരുമേനി: "എന്താ ദേവാ? നീ എന്താണ് കണ്ടത്?"

ഞാൻ: "തിരുമേനി... ആ പ്രതിമ ഇപ്പോൾ ഒരു പുഴയുടെ തീരത്തുള്ള ചെറിയൊരു കാവിന് മുന്നിലാണുള്ളത്. കാവിന് മുൻപിൽ വലിയൊരു മരമുണ്ട്. ഉള്ളിൽ അവ്യക്തമായ ഏതോ ഒരു വിഗ്രഹവും കാണുന്നുണ്ട്."

ഇത് കേട്ടതും അച്ഛന്റെ കൈയിലിരുന്ന ഗ്ലാസ് താഴെ വീണു. എല്ലാവരും പെട്ടെന്ന് അച്ഛനെ നോക്കി.

അച്ഛൻ: "പാൽ കുടിച്ച ഗ്ലാസ് താഴെ വീണതാ."

തിരുമേനി: "രാജാ, അങ്ങനെ ഒന്ന് അറിയുമോ? എന്നോട് ആരും അങ്ങനെ

💬 Comments

View all comments