Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚
തിരുമേനി: "കുടിക്കാൻ കുറച്ചു വെള്ളം..."
വലിയമ്മ: "സമയം ഒരുപാടായില്ലേ, എല്ലാവരും ജലപാനം ചെയ്തിട്ടില്ലല്ലോ. കുടിക്കാൻ പാൽ എടുത്താലോ തിരുമേനി?"
തിരുമേനി: "ഉം, ആവാം."
ചെറിയമ്മയും വലിയമ്മയും അടുക്കളയിലേക്ക് നടന്നു. അവിടെയാകെ നിശ്ശബ്ദത പടർന്നു. തിരുമേനി ആലോചനയിൽ തന്നെയായിരുന്നു. കുറച്ചു കഴിഞ്ഞ് തിരുമേനി പെട്ടിയിൽ നിന്നും ഒരു അഞ്ജനക്കല്ല് എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു, "ഇത് ചാലിച്ച് ഒരു തൂക്കിൽ കുറച്ചു വെള്ളവുമായി വരിക."
ഞാൻ അതും വാങ്ങി പുറത്തുവന്ന് ഒരു തൂക്കിൽ വെള്ളവുമെടുത്ത് കല്ല് കൈകൊണ്ട് പൊടിച്ചു കലക്കുവാൻ നോക്കി. പക്ഷേ, അത് കലങ്ങുന്നില്ല. ഞാൻ ആ കല്ലുമായി പയ്യെ അടുക്കളയിൽ ചെന്ന് ചെറിയമ്മയോട് ഇത് എങ്ങനെ കലക്കണമെന്ന് ചോദിച്ചു മനസ്സിലാക്കി. വേറെ ഒരു കല്ലിൽ ഉരച്ചു കലക്കി ആ വെള്ളവുമായി അകത്തു ചെന്നു.
തിരുമേനി: "ദേവാ, അത് ആ കാണുന്ന ഉരുളിയിൽ ഒഴിച്ചോളൂ. നിറയ്ക്കണ്ട."
ഞാൻ ശരി എന്ന് പറഞ്ഞ് ആ വെള്ളം അതിൽ ഒഴിച്ചു. ശേഷം തിരുമേനി പെട്ടിയിൽ നിന്നും എന്തൊക്കെയോ എടുത്ത് അതിനു മീതെ വിതറി.
തിരുമേനി വിതറിയ പൊടി വെള്ളത്തിൽ വീണതും ഉരുളിയിലെ വെള്ളത്തിന് പതിയെ കറുപ്പ് നിറമായി മാറി.
അപ്പോഴേക്കും അടുക്കളയിൽ നിന്നും വലിയമ്മയും ചെറിയമ്മയും വലിയൊരു പിച്ചള കിണ്ടിയും തിളങ്ങുന്ന വെള്ളി ഗ്ലാസുകളുമായി അകത്തളത്തിലേക്ക് വന്നു. എല്ലാവർക്കും ചൂട് പാൽ പകർന്നു നൽകി.
തിരുമേനി അത് കുടിച്ച ശേഷം ആ ഉരുളിയുടെ അടുത്തേക്ക് നീങ്ങി നിന്ന്, കണ്ണുകളടച്ച് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.
നിലവിളക്കിന്റെ നാളം കാറ്റിലൊന്ന് ആടിയുലഞ്ഞു. തിരുമേനി വീണ്ടും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ഉരുളിയിലേക്ക് നോക്കി.
തിരുമേനി:
💬 Comments
View all comments