0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 251.9K

തറവാടിനെ ലക്ഷ്യമിട്ട് വരുന്ന എല്ലാ ദുഷ്ടശക്തികളും ആഭിചാര പ്രയോഗങ്ങളുമൊന്നും ഈ പടിപ്പുര കടന്ന് അകത്തേക്ക് ഏൽക്കാതിരിക്കാൻ, തലമുറകൾക്ക് മുൻപ് നിന്റെ പൂർവ്വികർ സ്ഥാപിച്ച കാവലാണത്. ആ വെള്ളി പ്രതിമയുള്ളിടത്തോളം കാലം ഒരു ദുഷ്ടശക്തിക്കും ഈ മണ്ണിലേക്ക് കടക്കാൻ കഴിയില്ല."

ഞാൻ: "അപ്പോൾ ഞാൻ കഴിഞ്ഞ ദിവസം കണ്ടവൾ തന്നെയാണോ അത് എടുത്തുകൊണ്ട് പോയത്?"

തിരുമേനി തലയാട്ടി നിരസിച്ചു.

തിരുമേനി: "ഇല്ല ദേവാ. പുറത്തുനിന്നുള്ള ഒരാൾക്ക് ആ പ്രതിമ തൊടാൻ പോലും സാധിക്കില്ല. പുറത്തുനിന്ന് ആർക്കും അത് കണ്ണിൽ പെടില്ല. അത് അവിടെ നിന്നും മാറ്റണമെങ്കിൽ, ഈ തറവാട്ടിലെ രക്തബന്ധമുള്ള ആരെങ്കിലും തന്നെ വിചാരിക്കണം."

അത് കേട്ടതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി. ഈ കുടുംബത്തിലുള്ള ഒരാൾ തന്നെ എന്തിനാണ് സ്വന്തം തറവാടിന്റെ കാവൽ എടുത്തു മാറ്റുന്നത്?

തിരുമേനി വേഗം അകത്തളത്തിലേക്ക് നടന്നു. ഞാനും പുറകെ ചെന്നു. തിരുമേനിയുടെ മുഖത്തെ പരിഭ്രമം കണ്ട് എല്ലാവരും എഴുന്നേറ്റു.

അച്ഛൻ: "ദത്തൻ കുഞ്ഞേ, എന്തു പറ്റി?"

തിരുമേനി: "രാജാ, കാര്യങ്ങൾ കൈവിട്ടു പോകുകയാണ്. ഞാൻ കവടി നിരത്തിയിട്ട് ഒന്നും തെളിയുന്നില്ല, അതാ സംശയം വന്നത്. പടിപ്പുരയിലെ കാവൽ നീക്കം ചെയ്തിരിക്കുന്നു. ഈ കുടുംബത്തിലുള്ള ആരുടെയോ കൈകളാലാണ് അത് സംഭവിച്ചത്. അതിന്റെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളിൽ അവൾ ഇവിടെ പ്രവേശിച്ചത്."

അകത്തളത്തിൽ നിന്നിരുന്ന എല്ലാവരും സ്തബ്ധരായി പരസ്പരം നോക്കി.

അച്ഛൻ: "അതെങ്ങനെ സംഭവിക്കും? ഞാൻ പോലും അത് നേരെ കണ്ടിട്ടുപോലുമില്ല. പിന്നെ ഇവർ മൂന്നുപേരും അതിനെക്കുറിച്ച് അറിയുക പോലുമില്ല. അപ്പോൾ എങ്ങനെ അത് സംഭവിക്കും?"

തിരുമേനി ആലോചനയിലായി. വലിയമ്മയെ നോക്കി പറഞ്ഞു.

💬 Comments

View all comments