0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 249.4K

എന്ന് പറഞ്ഞ് പുറത്തേക്ക് നടന്നു. അച്ഛൻ പുറകിൽ ഇരിപ്പുണ്ട് എന്ന് വിളിച്ചു പറഞ്ഞു.

ഞാൻ വണ്ടി തുറന്ന് പെട്ടിയുമായി അകത്തേക്ക് വന്നപ്പോൾ തിരുമേനി മൂന്ന് വിളക്ക് തെളിച്ച്, ഒരു വശത്ത് ഒരു വലിയ ഓട്ടുരുളി വെച്ചിട്ടുണ്ട്. ഞാൻ പെട്ടി തിരുമേനിയെ ഏൽപ്പിച്ച് ചെറിയമ്മയ്ക്ക് അടുത്തേക്ക് ഇരിക്കുവാൻ പോയി. അപ്പോഴേക്കും തിരുമേനി എന്നോട് അങ്ങോട്ട് വന്ന് ഇരിക്കാൻ പറഞ്ഞു.

ഞാൻ അവിടെ ഇരുന്നു. തിരുമേനി പെട്ടി തുറന്ന് കവടി പലകയും കവടികളും നിരത്തി.

തിരുമേനി എന്തൊക്കെയോ മന്ത്രങ്ങൾ ജപിച്ച ശേഷം കവടി നിരത്തി അതിൽ നോക്കുവാൻ തുടങ്ങി. ആ മുഖത്ത് ആകെ ഒരു പരിഭ്രമം പോലെ.

പെട്ടെന്ന് തിരുമേനി എഴുന്നേറ്റ് എന്നോട് പുറകെ വരുവാൻ പറഞ്ഞ് പുറത്തേക്ക് നടന്നു. ഞാൻ പുറകെ ചെന്നു. തിരുമേനി പടിപ്പുരയ്ക്ക് മുന്നിൽ എത്തി നിന്നു.

തിരുമേനി: "ദേവൻ പടിപ്പുരയുടെ മുകളിൽ കയറി നോക്കൂ. അവിടെ ആ കോണിലായി വെള്ളിയിൽ തീർത്ത ഒരു ചെറിയ സ്ത്രീ പ്രതിമ കാണും. അത് അവിടെ ഉണ്ടോ എന്ന് ഉറപ്പുവരുത്തൂ."

ഞാൻ മുകളിൽ കയറി ചുറ്റും നോക്കി. അങ്ങനെ ഒന്ന് അവിടെ കാണുന്നില്ല. ഞാൻ ഇവിടെ അങ്ങനെ ഒന്നും കാണുന്നില്ല എന്ന് പറഞ്ഞു. തിരുമേനിയുടെ മുഖം ആകെ വിളറി വെളുത്തത് പോലെ തോന്നി.

തിരുമേനിയുടെ മുഖത്തെ വിളർച്ച കണ്ട് ഞാൻ പടിപ്പുരയിൽ നിന്നും വേഗം താഴേക്ക് ഇറങ്ങി അദ്ദേഹത്തിന്റെ അടുത്തെത്തി.

ഞാൻ: "എന്താ തിരുമേനി?"

തിരുമേനി പടിപ്പുരയുടെ മുകളിലേക്ക് തന്നെ നോക്കി നിന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഗൗരവവും ആശങ്കയും നിറഞ്ഞിരുന്നു.

തിരുമേനി: "അതൊരു സാധാരണ പ്രതിമയല്ല ദേവാ. ഈ

💬 Comments

View all comments