0%

Chapter Title : മന്നാടിയാർ കോട്ട 10 - അമൃതവർഷം 🦚

Author : രാമ വർമ്മ Read All Parts 261.5K

അപ്പോൾ ചെറിയമ്മ വന്ന് എന്റെ തോളത്തു കൈയിട്ടു നിന്നു, വലിയമ്മ അടുത്തും നിന്നു.

ചെറിയമ്മ: "അതേ, എന്താ തിരുമേനി പറഞ്ഞത് എന്ന് പറ."

വലിയമ്മ: "നിങ്ങൾ വാ, നമുക്ക് മുറിയിൽ പോകാം. രാവിലത്തേത് ഇപ്പോൾ അല്ലേ കഴിച്ചേ? എന്താണേലും ഇനി ഒന്നും വേണ്ടല്ലോ."

ഞങ്ങൾ മൂളി. എല്ലാവരും കൂടെ നടന്ന് വലിയമ്മയുടെ മുറിയിൽ വന്നിരുന്നു.

വലിയമ്മ: "കണ്ണാ, പറ."

ഞാൻ: "തിരുമേനി എന്തൊക്കെയോ പറഞ്ഞു, എനിക്ക് ഒന്നും മനസ്സിലായില്ല.

ഒന്ന് പറഞ്ഞത്, നാളെ രാവിലെ സൂര്യൻ ഉദിക്കും മുൻപ് ആ താളിയോലകൾ പഠിക്കണം. പിന്നെ, ഞാൻ തന്നെ എന്തൊക്കെയോ കണ്ടെത്തും എന്ന്. പിന്നെ എന്തായിരുന്നു..." ഞാൻ ആലോചിച്ചു.

ചെറിയമ്മ: "കണ്ടെത്താമെന്നോ? എന്ത്?"

വലിയമ്മ: "ബാക്കി പറ കണ്ണാ."

ഞാൻ: "വേറെ... ആ, പിന്നെ മറ്റേ സ്ഥലമില്ലേ, നമ്മുടെ കളപ്പുര മാളിക? അവിടെ സ്വത്തുമായി പോകണം. അതിനു മുൻപ് അവിടെ എല്ലാം ഒന്ന് വൃത്തിയാക്കണം."

വലിയമ്മ: "അത് നമുക്ക് കുഞ്ഞിയോട് പറയാം, അവർ മരുമക്കളെയും കൂട്ടി ചെയ്തോളും. അല്ല, അപ്പോൾ എന്നെ കൊണ്ടുപോകില്ലേ?"

ഞാൻ: "അതിനെന്താ, വലിയമ്മയും വന്നോ."

വലിയമ്മ: "ഉം, പിന്നെ എന്താ പറഞ്ഞേ?"

ഞാൻ: "പിന്നെ കോട്ട മുഴുവൻ നടന്നു കാണണം, അത് പകലും രാത്രിയും. പേടി തോന്നിയാൽ വാളും കൊണ്ടുപോകാം എന്ന് പറഞ്ഞു."

വലിയമ്മ: "ഓ, പിന്നെ വേറെ എന്താ?"

ഞാൻ: "പിന്നെ സന്ധ്യയ്ക്ക് നാമജപം."

വലിയമ്മ: "അത് പിന്നെ നിനക്ക് ഉണ്ടല്ലോ. വേറെ?"

ഞാൻ: "ഉം, അത് നിർത്താൻ പാടില്ലെന്ന്. പിന്നെ വേറെ... ആ, ഒരു കാര്യം കൂടെ പറഞ്ഞു. ഞങ്ങൾ രണ്ടാളും

💬 Comments

View all comments