Chapter Title : മന്നാടിയാർ കോട്ട 3 [Ramavarma]
പെട്ടെന്ന് ചെറിയമ്മയുടെ മുഖം വാടി... കണ്ണുകൾ നിറഞ്ഞു.
എന്നിട്ട് അവിടെനിന്ന് എഴുന്നേറ്റ് നടന്നു പറഞ്ഞു: "എന്നാൽ ശരി... അറിയാൻ ചോദിച്ചതാ... എന്നാലും, ആരുമില്ലാത്തപ്പോൾ മിണ്ടാൻ വന്ന എന്നെ വേണ്ടാതാകുമല്ലേ..." എന്നും പറഞ്ഞ് ചെറിയമ്മ പശുകൂട്ടിലേക്ക് പോയി.
അവിടെ വയ്ക്കോൽ താഴെയിട്ട പശുക്കളോട് ദേഷ്യപ്പെട്ടിട്ട്, ഒരു വശത്ത് ചെന്നിരുന്നു.
എനിക്ക് ശരിക്കും വിഷമം വന്നു. ഒന്ന് പറ്റിക്കാൻ കരുതി പറഞ്ഞതാണ്, പാവത്തിന് നല്ല വിഷമമായി! ഞാൻ പുറകെ ചെന്ന് അടുത്ത് പോയിരുന്നു.
ഞാൻ ചെന്നപ്പോൾ എന്നെ നോക്കാതെ പിണങ്ങിയിരുന്നു.

ഞാൻ വിളിച്ചു: "ചെറിയമ്മേ... ചെറിയമ്മേ... ഇങ്ങോട്ട് നോക്ക്..."
ഇല്ല, ചെറിയമ്മ പിണക്കത്തിൽ തന്നെയാണ്. ഞാൻ ചെറിയമ്മയുടെ കയ്യിൽ പിടിച്ച് ഇങ്ങോട്ട് വലിച്ചു.
ചെറിയമ്മ പറഞ്ഞു: "വേണ്ട... എന്നെ തൊടണ്ട! രണ്ടു ദിവസം കഴിഞ്ഞു ഏടത്തി വരും, അപ്പോൾ പുറകെ പൊയ്ക്കോ..." എന്നും പറഞ്ഞ് കൈ വിടുവിച്ചു.
ഞാൻ പറഞ്ഞു: "എന്റെ ചെറിയമ്മക്കുട്ടിയെ വിട്ട് ഞാൻ എവിടെയെങ്കിലും പോകുമോ... അല്ല ചെറിയമ്മേടെ ഈ ഉണ്ണി എവിടേലും പോവോ...... ?
അതും എന്നെ 'എരണംകെട്ടവൻ' എന്നും 'കുട്ടിച്ചാത്തൻ' എന്നും 'മരപ്പട്ടി' എന്നുമൊക്കെ വിളിച്ച ആ വലിയമ്മയുടെ... അല്ല, ആ ഭൂതത്തിന്റെ കൂടെ ഞാൻ പോകുമോ...?"
പെട്ടെന്ന് ചെറിയമ്മ എന്റെ വായ പൊത്തി: "എന്റെ ഉണ്ണ്യേ... പതുക്കെ പറ! ഏടത്തി അപ്പുറത്തുണ്ട്..." എന്ന് പറഞ്ഞ് ചെറിയൊരു ചിരി ചിരിച്ചു.
ഞാൻ പതുക്കെ പറഞ്ഞു: "ഹൊ... ഇപ്പോഴാ ഒരു സമാധാനമായത്!
എന്റെ ഇന്ദുട്ടിയുടെ മുഖമൊന്ന് തെളിഞ്ഞല്ലോ..."
ചെറിയമ്മ: "നീ എന്താ വിളിച്ചത്...?" എന്ന് ചോദിച്ച് എന്റെ ചെവിക്ക് പിടിച്ചു!
പക്ഷേ ആ മുഖത്ത് ദേഷ്യമല്ലായിരുന്നു...
💬 Comments
View all comments