0%

Chapter Title : മന്നാടിയാർ കോട്ട 3 [Ramavarma]

Author : രാമ വർമ്മ Read All Parts 60.1K

വർത്തമാനം പറഞ്ഞു.

വലിയമ്മ പറഞ്ഞു: "നിങ്ങൾ പോയി കഴിക്ക്, ഞാനും കഴിക്കട്ടെ..."

ചെറിയമ്മ: "ശരി ഏടത്തീ..."

ഞങ്ങൾ നടന്നു. അടുക്കളയിൽ എത്തിയപ്പോൾ ചെറിയമ്മ പറഞ്ഞു: "ഉണ്ണി ഇരുന്നോ, ചെറിയമ്മ ദോശ ചുട്ടു കൊണ്ടുവരാം..."

ഞാൻ പറഞ്ഞു: "ഞാൻ ഇവിടെ അടുത്ത് ഇരുന്നു കഴിച്ചോളാം... ഞാൻ ഇന്ന് ചെറിയമ്മയെ വിട്ട് എങ്ങും പോകില്ല!"

ചെറിയമ്മ ചിരിച്ചിട്ട് ഒരു പാത്രമെടുത്ത് കയ്യിൽ തന്നു. അതിലേക്ക് ചമ്മന്തിയും ദോശയും ഇട്ടു തന്നു.

ഞാൻ ചെറിയമ്മയോട് ചോദിച്ചു: "ഞാൻ ചെറിയമ്മയ്ക്ക് ദോശ മുറിച്ചു തരട്ടെ... നമുക്ക് ഒരുമിച്ച് കഴിക്കാം?"

ചെറിയമ്മ ചിരിച്ചുകൊണ്ട് വാ തുറന്നു. ഞാൻ ദോശ ചമ്മന്തിയിൽ മുക്കി കൊടുത്തു. കൂടെ ഞാനും കഴിച്ചു...

കഴിച്ചു കഴിഞ്ഞു ഞാൻ ചോദിച്ചു: "ഇനി എന്താ പരിപാടി...?"

ചെറിയമ്മ പറഞ്ഞു: "വാ... നമുക്ക് കുറച്ചുനേരം ഇവിടെ ഇരിക്കാം."

ഞങ്ങൾ അടുക്കളയ്ക്ക് പുറത്തുള്ള ചെറിയ തിണ്ണയിൽ ഇരുന്നു.

ചെറിയമ്മ ചോദിച്ചു: "ഏടത്തി ഉണ്ണിയോട് മിണ്ടിയപ്പോൾ സന്തോഷമായോ...?"

ഞാൻ: "ഉം... ഞാൻ വഴക്ക് കിട്ടുമെന്ന് പേടിച്ചാണ് പോയത്, പക്ഷേ കിട്ടിയില്ല!"

ചെറിയമ്മ: "ഞാൻ ഒന്ന് ചോദിക്കട്ടെ... ഉണ്ണി സത്യം പറയുമോ...?"

ഞാൻ: "ചോദിക്ക്..."

ചെറിയമ്മ: "ഏടത്തി പുറത്തുവന്നു കഴിയുമ്പോൾ ഉണ്ണിയോട് ദേഷ്യമൊന്നുമില്ലാതെ മിണ്ടുന്നു... പിന്നെ പതുക്കെ കുറച്ചു ഇഷ്ടത്തിലൊക്കെ മിണ്ടുന്നു... പിന്നെ ഒരുപാട് ഇഷ്ടത്തിൽ ഉണ്ണിയോട് മിണ്ടുന്നു എന്ന് കരുതുക...

അതായത് ഞാൻ ഉണ്ണിയോട് മിണ്ടുന്നതിലും കൂടുതൽ!

അന്നേരം ഉണ്ണി ഏടത്തിയോടും അതെ ഇഷ്ടത്തിൽ മിണ്ടുമോ...?"

ഞാൻ ഒന്ന് ആലോചിച്ചു... 'ചെറിയമ്മയെ ഒന്ന് പറ്റിക്കാം!'

ഞാൻ പറഞ്ഞു: "വലിയമ്മയ്ക്ക് എന്നെ ഇഷ്ടമായാൽ സന്തോഷമല്ലേ... അപ്പോൾ ഞാനും അതുപോലെയാകും!"

💬 Comments

View all comments