Chapter Title : മന്നാടിയാർ കോട്ട 3 [Ramavarma]
അനക്കമൊന്നുമില്ലായിരുന്നു.
ലേശം കഴിഞ്ഞ് വലിയമ്മ ചോദിച്ചു: "അവൾ എവിടെ...?"
ഞാൻ പറഞ്ഞു: "ചെറിയമ്മയ്ക്ക് രാവിലെ മുതൽ ഒരുപാട് പണിയായിരുന്നു... അച്ഛൻ രാവിലെ പോയി."
കുറച്ചു കഴിഞ്ഞ് വലിയമ്മ ചോദിച്ചു: "തമ്പുരാൻ എവിടെ പോയി...?"
ഞാൻ: "ബ്രഹ്മദത്തൻ തിരുമേനിയുടെ അച്ഛൻ മരിച്ചുപോയി... അവിടെ പോയി. പിന്നെ വേറെ ഏതോ ഒരു സ്ഥലത്ത് പോയിട്ടേ വരൂ എന്ന് പറഞ്ഞു... പേര് മറന്നുപോയി! എവിടെയോ കുളിച്ചു തൊഴാൻ..."
വലിയമ്മ: "ഓ! അപ്പോൾ ഇനി ഒന്നൊന്നര ആഴ്ച കഴിഞ്ഞേ വരുകയുള്ളൂ..."
ഞാൻ ചുമ്മാ മൂളി. അപ്പോൾ വലിയമ്മ: "നിനക്ക് വലിയവരെ ബഹുമാനിക്കാൻ ഒന്നും അറിയില്ലേ...?"
ഞാൻ: "എന്തുപറ്റി...?"
വലിയമ്മ: "തിരുമേനിമാരൊക്കെ മരിക്കുമ്പോൾ 'ബ്രഹ്മലോകം പൂകി' അല്ലെങ്കിൽ 'ഇഹലോകവാസം വെടിഞ്ഞു' എന്നൊക്കെ വേണം പറയാൻ!"
അപ്പോഴേക്കും ചെറിയമ്മ എന്റെ അടുത്ത് വന്ന് എന്റെ തോളിൽ കയ്യിട്ട് നിന്നിട്ട് 'ഇവിടെ എന്താ നടക്കുന്നത്' എന്ന് ആംഗ്യം കാണിച്ചു. ഞാൻ ചിരിച്ചു.

അപ്പോഴും വലിയമ്മ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു: "മരിക്കുന്നത് തമ്പുരാന്മാരാണെങ്കിൽ 'നാടുനീങ്ങി' എന്ന് വേണം പറയാൻ..."
അപ്പോഴേക്കും ചെറിയമ്മ ഇടയിൽ കയറി പറഞ്ഞു: "ഞാൻ ഏടത്തിയുടെ അടുത്തേക്ക് വിട്ട ആളെ കാണാഞ്ഞിട്ട് വന്നതാണ്! ഏടത്തി ഇവനെ അടിച്ച് കൊന്നോ എന്ന് നോക്കാൻ വന്നതാ... അപ്പോഴാ ഇവിടെ പഠിപ്പിക്കൽ നടക്കുന്നത്!" എന്ന് പറഞ്ഞ് ചെറിയമ്മ ചിരിച്ചു.
അപ്പോൾ ഞാൻ പറഞ്ഞു: "ഞാൻ കരുതി ആ പാത്രം വെച്ച് എനിക്ക് എറി കിട്ടുമെന്ന്!"
വലിയമ്മ പറഞ്ഞു: "ഞാൻ എറിഞ്ഞാലോ ഓർത്തതാ പിന്നെ പട്ടിണി ആയാലോ കരുതി വേണ്ട വച്ചു!"
ഞങ്ങൾ മൂവരും ചിരിച്ചു. ഞങ്ങൾ കുറച്ചുനേരം കൂടെ അവിടെ നിന്ന്
💬 Comments
View all comments