Chapter Title : മന്നാടിയാർ കോട്ട 3 [Ramavarma]
"ഞാൻ ഓടിപ്പോയി കുളിച്ചിട്ട് വരാം!"
ചെറിയമ്മ: "ഓടേണ്ട... നല്ലപോലെ കുളിച്ചിട്ട് വന്നാൽ മതി. ഇല്ലെങ്കിൽ ഞാൻ ഇഞ്ചയിട്ട് ഉരച്ച് കുളിപ്പിക്കും!" എന്ന് പതുക്കെ പറഞ്ഞു.
ഞാൻ ചിരിച്ചു കാണിച്ചിട്ട് കുളിമുറിയിൽ കയറി. 'ഇനി പെട്ടെന്ന് കുളിച്ചു ചെന്നാൽ അടി കിട്ടിയാലോ' എന്ന് ചിന്തിച്ച് കുറച്ചുനേരം വെള്ളത്തിൽ കളിച്ചു. എന്നിട്ട് നന്നായി കുളിച്ച് അടുക്കളയിൽ ചെന്നു.
"നല്ലപോലെ കുളിച്ചോ...?" എന്ന് ചെറിയമ്മ ചോദിച്ചു. ഞാൻ തലയാട്ടി.
ഞാൻ ചെന്നപ്പോൾ ചെറിയമ്മ ദോശ ചുടുകയായിരുന്നു. ചെറിയമ്മ ചട്ടുകവുമായി എന്നെ അടിക്കാൻ ആഞ്ഞു: "കുളി കഴിഞ്ഞു വന്നാൽ ഭസ്മം തൊടാൻ അറിയില്ലേ...?"
ഞാൻ പെട്ടെന്ന് ഓടി പുറത്തുവന്ന് ഭസ്മമെടുത്ത് തൊട്ടു.
എന്നിട്ട് പറഞ്ഞു: "ചെറിയമ്മയുടെ കൂടെ ഇരിക്കാൻ ഓടി വന്നതാണ്... ഭസ്മം മറന്നുപോയി!"
ഞാൻ ചിരിച്ചു, ചെറിയമ്മയും ചിരിച്ചു.
ചെറിയമ്മ പറഞ്ഞു: "ഞാൻ ഈ ദോശ ഏടത്തിക്ക് കൊടുത്തിട്ട് വരാം... അല്ലെങ്കിൽ ഇന്ന് ഉണ്ണി കൊടുക്കുന്നോ...?"
ഞാൻ: "ഞാൻ കൊടുത്താൽ വലിയമ്മ വാങ്ങുമോ...?"
ചെറിയമ്മ: "നമുക്ക് നോക്കിയാലോ... ഉണ്ണി കൊണ്ട് ചെല്ല്."
ഞാൻ ശരി എന്ന് പറഞ്ഞ് പാത്രവും വാങ്ങി വലിയമ്മ ഇരിക്കുന്ന പത്തായപ്പുരയുടെ അങ്ങോട്ട് നടന്നു. ഞാൻ പാത്രം വെച്ചിട്ട് ജനലിൽ മുട്ടി.
അകത്തുനിന്നും വലിയമ്മയുടെ ശബ്ദം: "നീ എന്താ ഇതുവരെ ഇങ്ങോട്ട് ഒന്നു വരാതിരുന്നത്...? നീ എന്താ മിണ്ടാതെ നിൽക്കുന്നത്...?"
ഞാൻ: "ഞാൻ മിണ്ടിയാൽ വലിയമ്മയ്ക്ക് ഇഷ്ടപ്പെടില്ലെന്ന് പേടിച്ചിട്ടാണ്..."
അകത്തുനിന്നും വലിയമ്മയുടെ ശബ്ദം പെട്ടെന്ന് മാറി: "നിന്നോട് ആരാ എനിക്ക് ആഹാരം കൊണ്ടുവരാൻ പറഞ്ഞത്...?"
ഞാൻ പേടിച്ചു... ഇനി പാത്രം പുറത്തേക്ക് എറിയുമോ എന്ന് കരുതി. കുറച്ചുനേരം അകത്തുനിന്നും
💬 Comments
View all comments