0%

Chapter Title : മന്നാടിയാർ കോട്ട 4 [Ramavarma]

Author : രാമ വർമ്മ Read All Parts 158.7K

കുറെ കഴിഞ്ഞ് ചെറിയമ്മ വന്നു, എന്റെ മുഖത്ത് നോക്കാതെ "ഉണ്ണി കുളിച്ചു വാ" എന്ന് പറഞ്ഞു. ചെറിയമ്മയുടെ കണ്ണ് ചുവന്നു കലങ്ങിയിരിക്കുന്നു! അപ്പോൾ ചെറിയമ്മ കരയുകയായിരുന്നു...

ഞാൻ മനസ്സിൽ പറഞ്ഞ് കുളിക്കാൻ കയറി. ഞാൻ അവിടെയിരുന്ന് കരഞ്ഞു... ചെറിയമ്മയ്ക്ക് പെട്ടെന്ന് എന്താണ് പറ്റിയത്...?

ഞാൻ ഉമ്മ വെച്ചതാണോ പ്രശ്നം...? എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞാൻ കുറെ കരഞ്ഞു!

'ചെറിയമ്മ തന്നെ വെറുത്താൽ... അത് ചിന്തിക്കാൻ പോലും പറ്റില്ല!'

നേരം കുറെയായി, ഞാൻ കുളിച്ച് പുറത്തിറങ്ങി. നോക്കുമ്പോൾ അടുക്കളപ്പടിയിൽ ചെറിയമ്മയുണ്ടായിരുന്നു. ഞാൻ വന്നപ്പോൾ കയറിപ്പോയി.

ഞാൻ ഉമ്മറത്ത് വന്നപ്പോൾ അവിടെയുണ്ട്. എനിക്ക് ഭസ്മം തൊടുവിച്ചു. എന്നോട് "നാമം ചൊല്ലാൻ ഇരിക്കുന്നുണ്ടോ...?" എന്ന് ചോദിച്ചു.

ഞാൻ അവിടെനിന്ന് ചെറിയമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു! "എന്നോട് പിണങ്ങല്ലേ... ഞാൻ ഉമ്മ വെച്ചതാണ്..." അപ്പോഴേക്കും ചെറിയമ്മ എന്റെ വായ പൊത്തി!

ചെറിയമ്മ പറഞ്ഞു: "അയ്യേ... എന്റെ ഉണ്ണി ഇത്ര പാവമായിരുന്നോ...?"

എന്റെ മുഖം ചെറിയമ്മ രണ്ടു കയ്യിലുമെടുത്തിട്ട് പറഞ്ഞു: "ഇനി കരയാൻ പാടില്ല! അവിടെയിരുന്നും കുറെ കരഞ്ഞു കാണുമല്ലോ... ഇനി കരയണ്ട, എനിക്ക് ഒരു പിണക്കവുമില്ല!"

ഞാൻ: "അപ്പോൾ പിന്നെ...?"

ചെറിയമ്മ വീണ്ടും എന്റെ വായ പൊത്തി: "എന്റെ ഉണ്ണി ഇപ്പോൾ ഒന്നും പറയണ്ട... പോയി നാമം ചൊല്ല്! അപ്പോഴേക്കും ചെറിയമ്മ ഏടത്തിക്ക് അത്താഴം കൊടുത്ത് കുറച്ചുനേരം മിണ്ടിയിട്ട് വരാം..."

എന്ന് പറഞ്ഞ് എന്റെ നിറുകയിലൊരു ഉമ്മ തന്നു! എന്നിട്ട് എന്നോടും ഒരു ഉമ്മ തരാൻ പറഞ്ഞു. ഞാൻ ഉമ്മ കൊടുത്തു.

എന്നെ നോക്കി ചിരിച്ചിട്ട് "നാമം ചൊല്ല്" എന്ന് പറഞ്ഞ് ചെറിയമ്മ അകത്തേക്ക് പോയി.

💬 Comments

View all comments