Chapter Title : മന്നാടിയാർ കോട്ട 5 [Ramavarma]
അവിടെയിരുന്നു.
ചെറിയമ്മ: "ഞാൻ ഒരു കാര്യം ചോദിക്കട്ടെ...?"
ഞാൻ: "ഉം..."
ചെറിയമ്മ: "പൊന്നിന് തമ്പുരാനോട് ദേഷ്യമുണ്ടോ...?
ചെറുപ്പത്തിൽ പൊന്നിനെ വിട്ടുപോയതിന്, പിന്നെ പൊന്ന് ഒന്നും അറിയാതെ ഇവിടെവരെ വന്നതിന് അതിനൊക്കെ...?"
ഞാൻ ആലോചിച്ചിട്ട് പറഞ്ഞു: "ഞാൻ അവിടെയായിരിക്കുമ്പോൾ അച്ഛൻ എന്നത് എനിക്ക് ഒരു ചിന്താവിഷയമേ അല്ലായിരുന്നു.
പിന്നെ ഇവിടെ വന്നുകഴിഞ്ഞ് അച്ഛനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ദേഷ്യവും വിഷമവുമൊക്കെ തോന്നി... പക്ഷേ, ഇപ്പോൾ അത് തോന്നുന്നില്ല."
ചെറിയമ്മ: "ഇപ്പോൾ എന്തേ അതൊക്കെ പോയത്...?"
ഞാൻ: "എനിക്ക് എന്റെ ഈ സാധനത്തെ കിട്ടിയത് അച്ഛൻ കാരണമാണല്ലോ..." ഞാൻ ചെറിയമ്മയെ ചേർത്തുപിടിച്ച് പറഞ്ഞു.
ചെറിയമ്മ ചിരിച്ചു, എന്നിട്ട് ചോദിച്ചു: "അതുകൊണ്ടാണോ...?"
ഞാൻ: "ഉം, അതെ... ശരിക്കും!
പിന്നെ ചെറിയമ്മ എന്നോട് മിണ്ടിയില്ലാരുന്നെകിൽ ഒരുപക്ഷേ ഞാൻ ഇവിടെനിന്ന് എവിടെയെങ്കിലും പോയേനെ..."
ചെറിയമ്മ: "ശോ! എങ്ങും പോകല്ലേ പൊന്നേ..."
ഞാൻ: "ഇനി ഞാൻ എങ്ങും പോകില്ലല്ലോ..."
ചെറിയമ്മ എന്നെ ചേർത്തുപിടിച്ചിരുന്നു. എന്നിട്ട് പറഞ്ഞു: "ഞാൻ എന്റെ ഈ പൊന്ന് വരുന്നതും കാത്തിരിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് ജീവിതത്തിന് ഒരു അർത്ഥമുണ്ടെന്ന് തോന്നിയത്.
അതിനുമുൻപ് പലവട്ടം ജീവിതം മടുത്ത് അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കും... പിന്നെ പേടി കാരണം ഒന്നും ചെയ്യില്ല."
ഞാൻ: "അയ്യോ! അതെന്താ അങ്ങനെ...?"
ചെറിയമ്മ: "അന്ന് കുട്ടനോട് ചോദിച്ച് ഉണ്ണി കുറെ കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ...? അതൊക്കെത്തന്നെ കാര്യം..."
ഞാൻ: "അത് എങ്ങനെ അറിഞ്ഞു...?"
ചെറിയമ്മ: "നിങ്ങൾ സംസാരിക്കുമ്പോൾ ഞാൻ പുറകിൽ വൈക്കോൽ എടുക്കാൻ വന്നതാ..."
ഞാൻ: "ഓ! എന്റെ കുട്ടിക്ക് അപ്പോൾ എന്താ പറ്റിയത്...? പറയുമോ...?"
ചെറിയമ്മ: "ചെറിയമ്മയെ വേളി കഴിച്ചുകൊണ്ടുവന്നത് അറിയാമല്ലോ... എനിക്ക്
💬 Comments
View all comments