Chapter Title : മന്നാടിയാർ കോട്ട 5 [Ramavarma]
കുട്ടികൾ ഉണ്ടാകില്ലെന്ന് പറഞ്ഞ് തമ്പുരാൻ എന്നെ ഒഴിവാക്കിയതുപോലെയാണ്.
അതും തമ്പുരാൻ രാത്രി വരും മുറിയിൽ... ഒരു അരമണിക്കൂറിൽ തിരിച്ചുപോകും.
ആഴ്ചയിൽ ഒന്നിടവിട്ട് വരും... പിന്നെ ഒരു മാസം നോക്കും.
അങ്ങനെ മൂന്ന് മാസം! അതോടെ വിധി വന്നു,
എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന്... പിന്നെ തമ്പുരാന് എന്നെ വേണ്ട!
തമ്പുരാൻ എന്റെ വീട്ടിൽ പോയി അവരെ കുറെ വഴക്കുപറഞ്ഞു...
എന്തെല്ലാം കേൾക്കണം! അതുകഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോൾ അവരും എന്നെവിട്ടുപോയി.
പിന്നെ ഈ ഭൂമിയിൽ ഞാൻ മാത്രമായി... ആ സമയം ഏടത്തിക്ക് എന്നെ ഇഷ്ടമേയല്ല.
കൈകൊണ്ട് അടിക്കില്ലെന്നേയുള്ളൂ, വാക്കുകൾ കൊണ്ട് ഒരുപാട് മുറിവേൽപ്പിച്ചിട്ടുണ്ട്...
കുറെനാൾ എന്റെ കണ്ണീർ ഈ മണ്ണിൽ വീണതാ..."
ഞാൻ നോക്കുമ്പോൾ ചെറിയമ്മയുടെ കണ്ണ് നിറഞ്ഞ് വെള്ളം വരുന്നു!
ഞാൻ പറഞ്ഞു: "എന്റെ ചക്കരക്കുട്ടി... ഇനി എന്തിനാ കരയുന്നത്...?
ഇനി കരയാൻ ഞാൻ സമ്മതിക്കില്ല!" ഞാൻ ആ കണ്ണീർ തുടച്ചു.
എന്നിട്ട് ബാക്കി പറയാൻ പറഞ്ഞു.
ചെറിയമ്മ: "എല്ലാത്തിനും ഒരു മാറ്റം വന്നത് ബ്രഹ്മദത്തൻ തിരുമേനി വീണ്ടും പ്രശ്നം വച്ചപ്പോഴാണ്... ഈ എട്ടുകെട്ടു മാളികയ്ക്കും അതിനു ചുറ്റും 64 ഏക്കർ പറമ്പും ഉണ്ട്.
ഇവിടെ നമ്മൾ അറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഉറങ്ങി കിടപ്പുണ്ട്... ചിലത് നമ്മൾ കാണും, ചിലത് നമ്മളെ കാണും.
ഇവിടെ കാടിന്റെ അകത്ത് ഒരു കാവ് ഉണ്ട്... എല്ലാത്തിനും തുടക്കം അവിടുന്നാ എന്നാ കേട്ടിരിക്കുന്നേ.
തമ്പുരാൻ അതിൽ എന്തോ വീഴ്ച വരുത്തി... അങ്ങനെ ഈ കുടുംബത്തിൽ ആദ്യമായി ഒരു പെൺകുട്ടി പിറന്നു... അതോടെ തമ്പുരാൻ ഇവിടുത്തെ വിശ്വാസത്തിന് എല്ലാം എതിരായി പ്രവർത്തിച്ചു.
പിന്നെ ഏടത്തിക്ക് കുട്ടി
💬 Comments
View all comments