0%

Chapter Title : മന്നാടിയാർ കോട്ട 5 [Ramavarma]

Author : രാമ വർമ്മ Read All Parts 424.3K

ഉണ്ടായത് മരണപ്പെട്ടു... പിന്നെ എല്ലാം അലസി. അങ്ങനെ ലാസ്റ്റ് തിരുമേനി പറഞ്ഞ പ്രകാരം... ഉണ്ണിയുടെ അമ്മ... ഉണ്ണി നഷ്ടമാകും എന്ന് തോന്നിയപ്പോൾ ഞാൻ... എന്നിട്ടും തമ്പുരാൻ വീണ്ടും ഇവിടുത്തെ ആചാരത്തെ വെല്ലുവിളിച്ചു.

അതിനു അനുഭവിക്കേണ്ടി വന്നത് ഞാനും..." ചെറിയമ്മ വീണ്ടും വിതുമ്പി.

ഞാൻ: "കരയല്ലേ... അവസാനമായി തിരുമേനി എന്താ പറഞ്ഞത്...?"

ചെറിയമ്മ വിതുമ്പലോടെ പറഞ്ഞു: "അതോ... ഈ എട്ടുകെട്ടു മാളികയ്ക്കും, കാവിനും, ഞങ്ങളുടെ ജീവിതങ്ങൾക്കും ഒരു ശാപമോക്ഷം ഉണ്ടാകണമെങ്കിൽ ഈ പൊന്ന് ഇങ്ങോട്ട് തിരികെയെത്തണം...

ഉണ്ണി വന്നാൽ മാത്രമേ ഇവിടുത്തെ പഴയ ദുരവസ്ഥകൾ മാറി എല്ലാം മംഗളമായി തീരൂ എന്നാ തിരുമേനി പറഞ്ഞത്.

ഉണ്ണി ഇങ്ങോട്ട് വരുന്നതിന് വേറെയും ചില കാരണങ്ങളുണ്ട്...

അത് സമയം വരുമ്പോൾ അറിയാം..."

ചെറിയമ്മ ഒന്ന് നിർത്തി എന്നെ നോക്കി. എന്നിട്ട് ആ കണ്ണീർ തുടച്ച് വീണ്ടും പറഞ്ഞു: "തിരുമേനിയുടെ ആ വാക്കും കേട്ട്, പ്രാർത്ഥനയോടെ കാത്തിരുന്ന എന്റെ കാത്തിരിപ്പിന് ദൈവം തന്ന ഫലമാണ് ദേ... എന്റെ മുന്നിലിരിക്കുന്ന ഈ പൊന്ന്!"

അത്രയും പറഞ്ഞ് ചെറിയമ്മ എന്നെ ചേർത്തുപിടിച്ച് വിതുമ്പലോടെ ഉമ്മ വെച്ചു...

ഞാൻ: "ദൈവമേ! ഇനി ഇവിടെ വല്ലോ യക്ഷിയും ഉണ്ടോ...

അല്ല, എന്തിനാ ഉണ്ടോ എന്ന് ചോദിക്കുന്നത്... ഉണ്ടല്ലോ, ഒരു വടയക്ഷി!"

ചെറിയമ്മ: "അത് ആരാ...?"

ഞാൻ: "ഇപ്പോൾ തളച്ചിട്ടിരിക്കുവാ..."

ഞാൻ ചിരിച്ചിട്ട് പറഞ്ഞു: "ചെറിയമ്മയുടെ ഏടത്തി!"

ഞങ്ങൾ രണ്ടാളും ചിരിച്ചു.

ഞാൻ: "കുട്ടി... ആ കാവിനെക്കുറിച്ച് പറഞ്ഞല്ലോ, അങ്ങ് അകത്ത് ഒരു വലിയ കട്ടിൽ പോലെ തോന്നുന്ന എന്തോ ഉള്ളതാണോ...?"

ചെറിയമ്മ: "അതെ... പൊന്ന് അവിടെ പോയോ...?"

ഞാൻ:

💬 Comments

View all comments