0%

Chapter Title : മന്നാടിയാർ കോട്ട 5 [Ramavarma]

Author : രാമ വർമ്മ Read All Parts 451.6K

പറ്റിപ്പോയതാ... എന്റെ ഇന്ദുട്ടി ക്ഷമിക്ക്..."

ചെറിയമ്മ ചിരിച്ചിട്ട് മുന്നോട്ട് എന്നെയും കൂട്ടി നടന്നു.

നടക്കുംതോറും വെളിച്ചം കുറയുന്നു. എനിക്ക് പേടി കൂടുന്നു, എങ്കിലും ചെറിയമ്മ കൂടെയുള്ളതുകൊണ്ട് ഒരു ആശ്വാസം.

കുറച്ചു ചെന്നപ്പോൾ ചെറിയമ്മ നിന്നു: "ഉണ്ണി മുന്നിൽ വാ..." എന്ന് പറഞ്ഞു. ഞാൻ വന്നപ്പോൾ ചെറിയമ്മ പിന്നിൽനിന്ന് എന്റെ കണ്ണ് പൊത്തി, നേരെ നടന്നോളാൻ പറഞ്ഞു.

ഞാൻ കുറച്ചു നടന്നപ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടുതുടങ്ങി, മനസ്സിന് ഒരു സമാധാനം.

കുറച്ചുകൂടെ ചെന്നപ്പോൾ ചെറിയമ്മ നിൽക്കാൻ പറഞ്ഞു.

ചെറിയമ്മ കൈ മാറ്റി... എന്റെ കണ്ണിനുമുന്നിൽ കണ്ട ലോകം കണ്ട് ഞാൻ നോക്കിനിന്നുപോയി!

അങ്ങ് ദൂരെനിന്ന് വെള്ളം ഒഴുകിയെത്തുന്നു... നോക്കിയാൽ ആകാശത്തുനിന്ന് തുടങ്ങി ഭൂമിയിൽ വീഴുന്നപോലെ തോന്നും! കുറെ പാറകൾക്കിടയിലൂടെ വെള്ളം ഒഴുകിയെത്തുന്നു.

മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ച! അവിടെ വെളിച്ചം വളരെ കുറവാണ്, ഇത് ഉച്ചസമയമാണെന്ന് തോന്നില്ല. നല്ല നിലാവുള്ളപ്പോൾ വരുമ്പോലെയാണ് തോന്നുക.

ഞാൻ ചോദിച്ചു: "എന്റെ ഇന്ദുട്ടി വരുമോ ഇവിടെ...?"

ചെറിയമ്മ: "രണ്ടുവട്ടം... ഏടത്തിയായിട്ട്."

ഞാൻ: "ശരിക്കും എന്താ ഇവിടെ...?"

ചെറിയമ്മ: "എനിക്കും ശരിക്കും അറിയില്ല, ഏടത്തി പറഞ്ഞ് അറിവാ... ഇത് പ്രകൃതിയുടെ ഒരു അത്ഭുതമാണ്, അല്ലെങ്കിൽ ഈ മാളികയുടെ... ഉണ്ണി വാ..." എന്ന് പറഞ്ഞ് എന്നെയും കൊണ്ട് ആ വെള്ളത്തിലേക്ക് ഇറങ്ങി.

നല്ല തണുപ്പുള്ള വെള്ളം! അവിടെ ഒരു കല്ലിൽ ചെറിയമ്മ ഇരുന്നു, എന്നോടും ഇരിക്കാൻ പറഞ്ഞു. എന്നെ ചേർത്തുപിടിച്ചിട്ട് ചോദിച്ചു: "സന്തോഷമായോ...?"

ഞാൻ മൂളി: "എനിക്ക് ഇഷ്ടമായി..."

ഞാൻ: "നമ്മൾ ഇങ്ങോട്ട്..."

ഞാൻ പറയാൻ തുടങ്ങും മുൻപ് എന്റെ വാ പൊത്തി

💬 Comments

View all comments