Chapter Title : മന്നാടിയാർ കോട്ട 5 [Ramavarma]
പോയിട്ടുണ്ടോ...?"
ഞാൻ: "ഇവിടെയോ...? ഞാൻ കണ്ടിട്ടില്ലല്ലോ..."
ചെറിയമ്മ: "ആ കുളപ്പുര കഴിഞ്ഞു മുന്നോട്ട് പോയാൽ ഒരു വഴിയുണ്ട്."
ഞാൻ: "ഇതിനുചുറ്റും കാടാണല്ലോ... ഞാൻ ചുറ്റും നടന്നിട്ടുമുണ്ട്, അങ്ങനെ ഒരു വഴി അവിടെയില്ല."
ചെറിയമ്മ: "ഉണ്ണിക്ക് പോകണോ...?"
ഞാൻ: "ആ, പോകണം... വാ..."
ഞങ്ങൾ നടന്നു. കുളപ്പുര കഴിഞ്ഞ് കുറെ നടന്നു, ഒന്നും കണ്ടില്ല.
നടന്ന് നടന്ന് കുളം വലംവച്ച് വീണ്ടും കുളപ്പുരയിൽ വന്നു.
ഞാൻ: "ഞാൻ പറഞ്ഞതല്ലേ അങ്ങനെ ഒന്നുമില്ലെന്ന്...?"
ചെറിയമ്മ ചിരിച്ചിട്ട്: "പൊന്ന് ആ കൈ താ..." ചെറിയമ്മ എന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു. കുറച്ചു ചെന്നപ്പോൾ വേറെയൊരു വഴി! ഞങ്ങൾ മുന്നേ നടന്നപ്പോൾ അങ്ങനെ ഒന്ന് അവിടെയില്ലായിരുന്നു.
ചെറിയമ്മ എന്നെയും കൊണ്ട് അങ്ങോട്ട് കേറി. ലേശം നടന്നപ്പോൾ ഞാൻ കൈ വിട്ടിട്ട് ചെറിയമ്മയോട് ചോദിച്ചു: "ഇത് എന്ത് കൺക്കെട്ട് വിദ്യയാണ്...?" എന്ന്. ചെറിയമ്മ ഒന്ന് ചിരിച്ചു.
ഞാൻ മുന്നോട്ട് നടന്നു. കുറച്ചുദൂരം നടന്നിട്ടും അരുവി കാണുന്നില്ല. കുറെക്കൂടെ നടന്നപ്പോൾ ഞാൻ ഒന്ന് ശ്രദ്ധിച്ചു,
ഒരേ സ്ഥലം തന്നെയാണ് ഞങ്ങൾ നടക്കുന്നത്!
നടന്നാൽ വീണ്ടും പഴയ സ്ഥലത്ത് വരും.
ഞാൻ ലേശം പേടിച്ച് ചെറിയമ്മയെ നോക്കി, ചെറിയമ്മ ചിരിക്കുന്നു!
ഞാൻ ചോദിച്ചു: "എന്താ നടക്കുന്നേ...?"
ചെറിയമ്മ: "ഉണ്ണി ഒറ്റയ്ക്ക് പോയതല്ലേ... എന്നിട്ടോ...?"
ഞാൻ: "ഞാൻ ഒറ്റയ്ക്കല്ലല്ലോ, ചെറിയമ്മയല്ലേ കൂടെ...!"
ചെറിയമ്മ: "ഉണ്ണി ഒന്നൂടെ ആലോചിച്ചേ, ഞങ്ങൾ അവിടുന്ന് എങ്ങനെയാ വന്നത് എന്ന്..."
ഞാൻ ചിന്തിച്ചു... ശരിയാ! ചെറിയമ്മ എന്റെ കൈ പിടിച്ച് മുന്നേ നടക്കുകയായിരുന്നു. ഞാൻ പെട്ടെന്ന് ചെറിയമ്മയുടെ കയ്യിൽ പിടിച്ചു: "ആവേശം കൊണ്ട്
💬 Comments
View all comments