0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 507.8K

ഉടുപ്പിക്കുമോ?"

ചെറിയമ്മ: "ശോ എന്റെ പൊന്നെ, ഇതുവരെ ഇത് ഒന്ന് നേരെ ഉടുക്കാൻ പഠിച്ചില്ലേ...?"

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.

വലിയമ്മ: "ഓ, ഇവന് മുണ്ട് പോലും ഉടുക്കാൻ അറിയില്ലേ...? ബാക്കി എല്ലാത്തിനും വലിയ നക്കാണല്ലോ..."

ഞാൻ: "നാക്കു കൊണ്ടല്ല മുണ്ട് ഉടുക്കുന്നത്, കൈ കൊണ്ടാണ്... ഇത് ഞാൻ എങ്ങനെ ഉടുത്താലും ശരിയാകില്ല, അതാ... ഞാൻ എന്റെ സ്വന്തം ചെറിയമ്മയോടല്ലേ ഉടുപ്പിക്കാൻ ചോദിച്ചത്... വലിയമ്മയ്ക്ക് എന്താ...?"

വലിയമ്മ: "ഓ, നിന്റെ സ്വന്തമോ...?"

ഞാൻ: "ആ, അതെ, ഇത് എന്റെ സ്വന്തം ആണ്... എന്റെ സ്വത്ത്‌..."

അത് കേട്ടപ്പോൾ ചെറിയമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

ചെറിയമ്മ പെട്ടെന്ന് കണ്ണ് തുടച്ചിട്ട്: "ഏടത്തി കണ്ടോ... ഇതാണ് എന്റെ പൊന്നു..."

വലിയമ്മ: "അത് ശരി... അപ്പോൾ ഞാൻ ആരാടാ...?"

വലിയമ്മ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് എന്തോ പോലെ ഞാൻ ചെറിയമ്മയെ നോക്കി. എന്നോട് കണ്ണ് കൊണ്ട് "പറഞ്ഞോ, പറഞ്ഞോ" എന്ന് പറഞ്ഞു. ഞാൻ ഒരു നിമിഷം ആലോചിച്ചു.

ഞാൻ: "ഇത് എന്റെ സുമതിഅമ്മ അല്ലേ..."

വലിയമ്മ: "അമ്മ അല്ല, അമ്മുമ്മ... ഹും! അവൾ നിനക്ക് സ്വന്തം സ്വത്ത്... ഞാൻ... ഹും..." എന്ന് പറഞ്ഞ് മുഖം ഒന്ന് വാടി....

ഞാൻ: "ശോ... എന്നാൽ ഇത് എന്റെ സുമതിക്കുട്ടി... മതിയോ...?"

വലിയമ്മ: "പോടാ ചെക്കാ..."

ഞങ്ങൾ ചിരിച്ചു.

ഞാൻ: "അതെ... സുമതിക്കുട്ടി, ഈ മുണ്ട് എന്റെ സ്വത്തിനെക്കൊണ്ട് ഉടുപ്പിക്കുന്നതിൽ അവിടുന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടോ...? ഇനിയും താമസിച്ചാൽ ഇത് പറിഞ്ഞു പോകും."

വലിയമ്മ: "ടി, നീ അത് ഒന്ന് ഉടുപ്പിച്ചു കൊടുക്ക്... ഇനി

💬 Comments

View all comments