Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
എന്ന് ചോദിച്ചു.
ചെറിയമ്മ: "അയ്യോ... കണ്ണൻ കുട്ടൻ ചെന്നു തിരുമ്മി കൊടുക്ക്, സമയം കളയാതെ..." എന്ന് പറഞ്ഞു. ചെറിയമ്മ എന്നെ നോക്കാതെയാണ് സംസാരിക്കുന്നത്.
ഞാൻ ഒന്നുകൂടി 'സ്വത്തെ' എന്നു വിളിച്ചു, ചെറിയമ്മ എന്നെ നോക്കുന്നില്ല.
വലിയമ്മ മുറിയിൽ നിന്നും: "കണ്ണൻ കുട്ടാ... പെട്ടെന്ന് വാ... എന്താ താമസം...?"
ചെറിയമ്മ പതുക്കെ അതിനു മറുപടി എന്നോണം: "പെട്ടെന്ന് ചെല്ല്... കണ്ണൻ കുട്ടൻ, തമ്പുരാട്ടി കാത്തിരിക്കുവാ..."
വലിയമ്മ വീണ്ടും: "ഡാ കുട്ടാ... പെട്ടെന്ന് വാ.. ഇത് കഴിഞ്ഞു വേണം എനിക്ക് ഉറങ്ങാൻ..."
ഞാൻ: "ലേശം വെള്ളം കുടിക്കുകയായിരുന്നു... ഞാൻ വരുവാ..."
ചെറിയമ്മ: "കുട്ടൻ പെട്ടെന്ന് ചെല്ല്... തമ്പുരാട്ടിയുടെ പള്ളി ഉറക്കം താമസിപ്പിക്കണ്ട..."
ചെറിയമ്മ തിരിഞ്ഞു എന്നെ നോക്കും തോന്നുന്നില്ല. ഞാൻ വലിയമ്മയുടെ മുറിയിലോട്ട് നടന്നു.
വലിയമ്മ: "ആ വന്നോ... എന്നാൽ തുടങ്ങിക്കോ..." എന്ന് പറഞ്ഞ് കാൽ നീട്ടിവച്ചു.
ഞാൻ കാൽപാദം മുതൽ മുട്ട് വരെ തടവി കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് വലിയമ്മ പറഞ്ഞു: "കുറച്ചുകൂടി മുകളിലേക്ക് കയറ്റി തിരുമു."
ഞാൻ മുട്ടിനു മുകളിൽ മുണ്ട് ഉള്ളതുകൊണ്ട് തിരുമാൻ മടിച്ചുനിന്നപ്പോൾ വലിയമ്മ കൈകൊണ്ട് കാണിച്ചു: "മുകളിൽ വേണ്ട, താഴെ മതി..."
കുറച്ചുകഴിഞ്ഞ് പറഞ്ഞു: "കുറച്ചുകൂടി മുകളിലേക്ക് കയറ്റി തിരുമടാ കുട്ടാ... നല്ല സുഖം ഉണ്ട്..." എന്നോട് കൈകൊണ്ട് ഇങ്ങനെ തന്നെ മതി എന്നും കാണിക്കുന്നുണ്ട്.
ലേശം കഴിഞ്ഞു ചെറിയമ്മ പടി കയറി മുകളിലോട്ട് പോകുന്ന ശബ്ദം കേൾക്കാം. ഇവിടെ വലിയമ്മ ചുമ്മാ ഇരുന്ന് ചിരിക്കുന്നുണ്ട്!
അപ്പോൾ ചെറിയമ്മയെ കേൾപ്പിക്കാൻ പറഞ്ഞതാ എല്ലാം... ഞാൻ മനസ്സിൽ ചിന്തിച്ചു. അയ്യേ... രണ്ടുംകൂടെ ഓരോന്ന് ഒപ്പിക്കുന്നത് അനുഭവിക്കേണ്ടി
💬 Comments
View all comments