0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 588.7K

വരുന്നത് ഞാൻ ആണല്ലോ ദൈവമേ...

രാവിലെ വലിയമ്മ എങ്ങനെ മിണ്ടും എന്നാ പേടി... മിണ്ടിയപ്പോൾ അത് ഇങ്ങനെയും ആയി... ശോ, ഇനി ചെറിയമ്മ ഞാൻ പറയുന്നത് വിശ്വസിക്കുമോ? എനിക്ക് ആകെ പേടി ആയി.

ഞാൻ: "ഉഴിഞ്ഞത് മതിയോ? ഞാൻ പൊക്കോട്ടെ?"

വലിയമ്മ: "കുറച്ചുകൂടി നേരം ചെയ്യടാ... അവിടെ പോയിട്ട് വേറെ പണി ഒന്നും ഇല്ലല്ലോ..."

ഞാൻ: "അതില്ല... മതിയായെങ്കിൽ നിർത്താൻ ചോദിച്ചതാ..."

വലിയമ്മ: "നിന്റെ കൈ വേദനിച്ചെങ്കിൽ നിർത്തിക്കെ..."

ഞാൻ: "എനിക്ക് വേദിക്കുന്നുണ്ട്... വലിയമ്മയുടെ കാല് വേദന മാറിട്ട് നിർത്താം കരുതി..."

വലിയമ്മ: "എന്നാൽ നീ നിർത്തിക്കോ... മതി, പോയി കിടന്നു ഉറങ്ങിക്കോ..."

അത് കേൾക്കേണ്ട താമസം ഞാൻ അവിടുന്ന് ഓടി മുകളിൽ വന്നു.

നോക്കുമ്പോൾ ചെറിയമ്മ മുറി അടച്ചിരിക്കുന്നു. ഞാൻ പയ്യെ തള്ളി നോക്കി, ഇല്ല, കുറ്റി ഇട്ടിട്ടുണ്ട്!

ഞാൻ പയ്യെ മുട്ടിവിളിച്ചു:

"സ്വത്തെ... ഒന്ന് തുറക്കാമോ... സ്വത്തെ...?"

അകത്തുനിന്ന് ഒരു അനക്കവുമില്ല. എനിക്ക് ആകെ വിഷമം ആയി.

ഞാൻ ഒന്നുകൂടി വിളിച്ചു: "സ്വത്തെ... ഒന്ന് തുറക്കാമോ... സ്വത്ത് തുറക്കും വരെ ഞാൻ ഇവിടെ ഇരിക്കും..." എന്ന് പറഞ്ഞ് ഞാൻ അവിടെ താഴെ ഇരുന്നു.

കുറേനേരം ഇരുന്നിട്ടും ചെറിയമ്മ തുറന്നില്ല. എനിക്ക് വല്ലാണ്ട് വിഷമം തോന്നി, ഞാൻ എഴുന്നേറ്റു മുറിയിൽ പോയി കിടന്നു.

കുറെ കരഞ്ഞു... ശേ, വലിയമ്മയോട് മിണ്ടാതെ ഇരുന്നാൽ മതിയാരുന്നു... ആ കെട്ടിപ്പിടിക്കാൻ പോയതാ പ്രശ്നം... അല്ല, ചെറിയമ്മ തന്നെ അല്ലേ കെട്ടിപ്പിടിച്ചോളാൻ പറഞ്ഞതും?

ഇപ്പോൾ ഞാൻ കുറ്റക്കാരനും ആയി... ശോ, സ്വത്ത് ഇനി എന്നോട് മിണ്ടാതെ ഇരിക്കുവോ...? ഞാൻ ഓരോന്ന് ചിന്തിച്ച്

💬 Comments

View all comments