0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 591.5K

എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ പുറത്തു എന്തൊക്കെയോ ശബ്ദം കേട്ടാണ് ഉണർന്നത്.

സമയം എട്ടുകഴിഞ്ഞിരിക്കുന്നു, ചെറിയമ്മ എന്നെ വിളിക്കാൻ വന്നില്ല. അപ്പോൾ ഇന്നലത്തെ പ്രശ്നം... അത് വലിയ പ്രശ്നമാണെന്ന് മനസ്സിലായി.

ഞാൻ ജനലിലൂടെ പുറത്ത് എന്താണെന്ന് നോക്കി. രണ്ടു അമ്മുമ്മമാർ തേങ്ങാ പൊട്ടിച്ചു വെയിലത്ത് വെക്കുന്നു.

വലിയമ്മ അവരോട് എന്തൊക്കെയോ പറയുന്നുണ്ട്, ചെറിയമ്മയെ അവിടെ കാണുന്നുമില്ല.

അപ്പോൾ ചെറിയമ്മ ഒറ്റയ്ക്ക് അടുക്കളയിൽ കാണും. ഞാൻ മുണ്ടും വാരികുത്തി താഴേക്ക് ഓടി. അതെ, ചെറിയമ്മ അവിടെയുണ്ട്.

ഞാൻ കുളിച്ചിട്ടില്ല, കുളിക്കാതെ തൊട്ടാൽ അത് വേറെ പ്രശ്നമാകും. എന്നാലും വേണ്ടില്ല, പിണക്കം മാറ്റണം!

അതിന് ഒന്ന് കിട്ടിയാലും കുഴപ്പമില്ല എന്ന് ചിന്തിച്ച് ഞാൻ അടുക്കളയിൽ ചെന്നു. ഞാൻ അങ്ങോട്ട് ചെന്നപ്പോൾ ചെറിയമ്മ തിരിഞ്ഞു വരുകയും ഒരുമിച്ചുമായിരുന്നു.

എന്നെ കണ്ടതും ചെറിയമ്മ വീണ്ടും തിരിഞ്ഞുനിന്നു.

ഞാൻ പയ്യെ അടുത്തുപോയി നിന്നു.

ഞാൻ: "എന്നോട് പിണക്കം ആണോ?"

അവിടുന്ന് മറുപടി ഒന്നും ഇല്ല.

ഞാൻ: "സ്വത്തെ... ഞാൻ ഇന്നലെ ഒന്നും ചെയ്തില്ല... എന്നോട് മിണ്ടുമോ...?"

ചെറിയമ്മ ഒന്നും മിണ്ടാതെ അടുപ്പിലേക്ക് നോക്കി നിന്നു.

ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല, പോയി കുളിച്ചു വന്നു.

ഉമ്മറത്ത് ഒരു മൂലയ്ക്ക് പോയി ഇരുന്ന് ആലോചിച്ചു: ചെറിയമ്മ എന്താ ഇത്രയ്ക്കും എന്നോട് മിണ്ടാതാകാൻ കാരണം?

കുറച്ചുകഴിഞ്ഞ് വലിയമ്മ വന്നു എന്നോട് കഴിക്കാൻ വരാൻ പറഞ്ഞു.

ഞാൻ "എനിക്ക് വിശപ്പില്ല, വേണ്ട" പറഞ്ഞു വിട്ടു.

വലിയമ്മ മൂളിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി.

ഏടത്തി: "ടി, അവനു കഴിക്കാൻ വേണ്ടന്നാ പറയുന്നേ... നീ പോയി വിളിക്കൂ."

ചെറിയമ്മ: "അയ്യോ, നമ്മൾ ആരാ

💬 Comments

View all comments