0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 620.3K

ഇറങ്ങേണ്ട എന്ന് കരുതി."

ഞാൻ: "ആയോ... എന്നാൽ ഞാൻ പോയി ഇടാൻ ഉള്ള കുപ്പായം എടുത്തോട്ടെ? അത് മറന്നു..."

ഞാൻ പെട്ടെന്ന് മുകളിൽ പോയി ഒരു ഷർട്ട് എടുത്തു കൊണ്ടുവന്നു.

ചെറിയമ്മ: "ഇനി ഒന്നും ഇല്ലാലോ...? അടിയിൽ ഉള്ളത് ഇട്ടോ?"

ഞാൻ മൂളി. ചെറിയമ്മ മുണ്ട് മുകളിലൂടെ ചുറ്റി, മറ്റേ മുണ്ട് അഴിച്ചുവിട്ടു. എന്നിട്ടു മുണ്ട് നേരെ ഉടുപ്പിച്ചു.

എന്നിട്ടു മുണ്ടിന് മുകളിൽ ഒരു നേരിതുകൊണ്ട് ഒന്ന് കെട്ടി.

പിന്നെ മുണ്ട് പയ്യെ ഒന്ന് വലിച്ചു നോക്കി, കുഴപ്പമില്ല.

ചെറിയമ്മ: "ഇനി ഒന്ന് നടന്നു നോക്കിക്കേ..."

ഞാൻ രണ്ടാളെയും നടന്നു കാണിച്ചു.

വലിയമ്മ: "ഇനി നീ ആ കുപ്പായം കൂടെ ഇട്ടേ... അവർ പുറത്തു വന്നിട്ടുണ്ട്."

ഞാൻ ഷർട്ടും ഇട്ടു. ചെറിയമ്മ മുടി ഒന്ന് ഒതുക്കി തന്നു, വലിയമ്മ ഒരു കുറിയും ഇട്ടു തന്നു.

ചെറിയമ്മ: "ഏടത്തി... ഇപ്പോൾ നമ്മുടെ തമ്പുരാൻ സുന്ദരൻ ആയില്ലേ...?"

വലിയമ്മ: "ഉം."

ചെറിയമ്മ: "അതെന്താ ഒരു ഉം...?"

വലിയമ്മ: "ഓ എന്നാൽ... തമ്പുരാൻ ഉഷാറായിട്ടുണ്ട്... മതിയോ പെണ്ണിന്?"

ചെറിയമ്മ എന്റെ അടുത്ത് വന്നു കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു: "ഏടത്തി, ഇത് എന്റെ പൊന്നാണ്..." എന്ന് പറഞ്ഞ് ഒരു ഉമ്മ തന്നു, ഞാനും തിരിച്ചു കൊടുത്തു.

ചെറിയമ്മ: "പൊന്നു പോയി ഏടത്തിയുടെ അനുഗ്രഹം വാങ്ങി വാ... ആദ്യമായി അല്ലേ കളത്തിൽ പോകുന്നത്..."

ഞാൻ വലിയമ്മയുടെ മുന്നിൽ ചെന്നു നിന്നു. ഇനി എന്താ ചെയ്യേണ്ടത് എന്ന മട്ടിൽ ചെറിയമ്മയെ നോക്കി.

അപ്പോൾ വലിയമ്മ: "ഓ എന്റെ കണ്ണാ... നീ ഐശ്വര്യം ആയി പോയിട്ട് വാ..." എന്ന്

💬 Comments

View all comments