Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
പറഞ്ഞ് എന്റെ തലയിൽ കൈ വെച്ചു.
ചെറിയമ്മ: "പൊന്നു, ഏടത്തിക്ക് കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തേക്കൂ..."
ഞാൻ പെട്ടെന്ന് കെട്ടിപ്പിടിച്ച് ഒരു ഉമ്മ വച്ചു. വലിയമ്മ തിരിച്ചു ഒരു ഉമ്മ തന്നപ്പോൾ ഞാൻ കെട്ടിപ്പിടുത്തം വിട്ടു മാറി.
ഞാൻ: "എന്റെ സ്വത്ത് എന്നെ അനുഗ്രഹിക്കൂ..."
ചെറിയമ്മ എന്റെ തലയിൽ കൈ വെച്ചു, ആ കണ്ണ് നിറയുന്നതും കണ്ടു.
ഞാൻ കെട്ടിപ്പിടിച്ചു: "കരയല്ലേ..." എന്ന് പറഞ്ഞു.
ചെറിയമ്മ ചിരിച്ചു, എന്നോട് പോയി വരാൻ പറഞ്ഞു.
ഞാൻ പുറത്തിറങ്ങി കാർ കിടക്കുന്നടത്തേക്ക് നടന്നു.
കുട്ടേട്ടനും വേലുചേട്ടനും അവിടെയുണ്ട്. എന്നെ കണ്ടപ്പോൾ രണ്ടാളും ഒന്നു വണങ്ങി.
കുട്ടേട്ടൻ: "പോകാം എന്നാൽ..."
ഞാൻ: "ഉം..." ഞാൻ പുറകിൽ കയറി.
ഞാൻ അവിടെ നിന്നും അകത്തേക്ക് നോക്കി, രണ്ടാളും കതകിന്റെ അവിടെ ഞാൻ പോകുന്നതും നോക്കി നിൽക്കുന്നു.
കാർ കവാടവും വിട്ടു പുറത്തേക്ക് നീങ്ങി.
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ വേലു ചേട്ടനോടായി ഞാൻ പറഞ്ഞു: "ചേട്ടാ... എനിക്കും ഇത് ഓടിക്കാൻ ആഗ്രഹമുണ്ട്.
എന്നെക്കൂടി ഇതൊന്നു പഠിപ്പിക്കുമോ?"
വേലു ചിരിച്ചുകൊണ്ട് പറഞ്ഞു:
"കുഞ്ഞുതമ്പുരാൻ പറഞ്ഞാൽ പോരെ? എന്നാൽ പിന്നെ ഇപ്പോൾത്തന്നെ തുടങ്ങിയേക്കാം... കുഞ്ഞ് ഇങ്ങോട്ട് മുന്നിലേക്ക് വന്നിരുന്നോ.
എന്തായാലും അവിടെ വരെ എത്താൻ നല്ല ദൂരമുണ്ട്.
പിന്നെ കുഞ്ഞുതമ്പുരാൻ എന്നെ വേലു എന്നു വിളിച്ചാൽ മതി."
ഞാൻ: "ഞാൻ വേലു ചേട്ടാ എന്നെ വിളിക്കും... അതിൽ ആർക്കും കുഴപ്പം ഒന്നും ഇല്ലാ... ശരിയല്ലേ കുട്ടേട്ടാ...?" കുട്ടേട്ടനും ഒന്നു ചിരിച്ചു.
ഞാൻ മുൻപിലെ സീറ്റിലേക്ക് മാറി ഇരുന്നു.
വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ വേലു ചേട്ടൻ
💬 Comments
View all comments