Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
എനിക്ക് പറഞ്ഞുതന്നു. തുടർന്ന് എന്റെ കൈകൾ സ്റ്റിയറിംഗ് വളയത്തിൽ പിടിപ്പിച്ച്, പതുക്കെ തിരിക്കാൻ പഠിപ്പിച്ചു.
പേടി തോന്നുമായിരുന്നെങ്കിലും എനിക്ക് വലിയ രസം തോന്നി.
കുറെ ദൂരം അങ്ങനെ ഓടിച്ചപ്പോൾ ഞങ്ങൾ കളത്തിലേക്ക് പോകുന്ന വലിയ കവാടത്തിനു മുൻപിൽ എത്തി.
കുട്ടേട്ടൻ: "ഇവിടെ നിന്നാണ് ഇനി കളത്തിലേക്കും മാളികയിലേക്കുമുള്ള വഴി തുടങ്ങുന്നത്..."
ആ വഴി എവിടെയോ കണ്ടു പരിചയമുള്ളതുപോലെ എനിക്ക് ഓർമ്മ തോന്നി.
ഞാൻ ചോദിച്ചു: "നമ്മൾ അന്ന് ഇങ്ങോട്ട് വന്നപ്പോൾ ഇതിലേയാണോ വന്നത്?"
കുട്ടേട്ടൻ: "അല്ല, അത് വേറൊരു വഴിയായിരുന്നു. കുഞ്ഞ് ആദ്യമായാണ് ഇവിടെ വരുന്നത്."
ഞാൻ തലയാട്ടി. എനിക്ക് തന്നെ കാർ ഓടിക്കാൻ കഴിയുന്നുണ്ട്! നോക്കിയപ്പോൾ വേലു ചേട്ടൻ കൈവിട്ടിരിക്കുകയാണ്!
എന്റെ പരിഭ്രമം കണ്ട് വേലു ചേട്ടൻ ചിരിച്ചു:
"കുഞ്ഞ് വെറുതെ പേടിച്ചതാണ്... ആ കവാടം മുതൽ കുഞ്ഞ് തന്നെയാണ് വണ്ടി ഓടിച്ചത്!"
"ഞാനോ...? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല!" ഞാൻ ആശ്ചര്യപ്പെട്ടു.
കുറച്ചുകൂടി മുന്നോട്ട് പോയപ്പോൾ വഴി രണ്ടായി പിരിയുന്നത് കണ്ടു.
ഞാൻ എന്റെ മനസ്സ് വണ്ടി വലത്തോട്ട് തിരിക്കാൻ പറഞ്ഞു.
കുട്ടേട്ടൻ: "കുഞ്ഞ് ഇപ്പോൾ പോകുന്നത് മാളികയിലേക്കാണ്.
കുഞ്ഞ് കുറച്ചുനേരം അവിടെ വിശ്രമിച്ചിട്ട് വന്നാൽ മതി."
പറഞ്ഞുതീരുന്നതിനു മുൻപ് തന്നെ കാർ മാളികമുറ്റത്ത് എത്തിയിരുന്നു.
വേലു ചേട്ടൻ വണ്ടി നിർത്തേണ്ട വിധം പറയാൻ തുടങ്ങിയപ്പോഴേക്കും ഞാൻ കാർ കൃത്യമായി നിർത്തിക്കഴിഞ്ഞിരുന്നു.
അവരുടെ രണ്ടുപേരുടെയും മുഖത്ത് വലിയൊരു അത്ഭുതം നിഴലിച്ചു. രണ്ടുപേരും വേഗം കാറിൽ നിന്നിറങ്ങി.
ഞാൻ കാറിന്റെ കതക് തുറന്ന് വലതുകാൽ നിലത്തേക്ക് വച്ചതും,
ഭൂമി പിളരുന്നപോലെ ആകാശത്ത് വലിയൊരു ഇടിമിന്നൽ!
അത് പതിച്ച്
💬 Comments
View all comments