0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 628.3K

ദൂരെ നിന്നൊരു പനയ്ക്ക് തീ പിടിച്ച് അത് കത്താൻ തുടങ്ങി.

"ഇതെന്താ പതിവില്ലാത്ത സമയത്തൊരു ഇങ്ങനെ ഒരു ഇടിമിന്നൽ...?" കുട്ടേട്ടൻ അത്ഭുതത്തോടെ പിറുപിറുത്തു.

ഞാൻ അവിടെ നിന്നും ചുറ്റും ഒന്നു നോക്കി... അതിവിശാലമായ ഒരു മാളിക! രണ്ടു നിലയിൽ ആയി വളരെ മനോഹരം.

വിശ്രമിക്കാനുള്ള മുറിയുടെ വഴി കുട്ടേട്ടൻ പറഞ്ഞു തന്നു.

എന്നാൽ അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ ഞാൻ തന്നെ മുന്നോട്ട് നടന്നു. മാളികയുടെ പടികൾ കേറുമ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നപോലെ...

ഞാൻ എങ്ങനെയോ നടന്ന് മാളികയുടെ മുകളിലത്തെ ഒരു മുറി ഞാൻ തുറന്നു. അവിടെനിന്ന് താഴേക്ക് നോക്കിയപ്പോൾ, താഴെ നിന്ന രണ്ടുപേരും എന്നെത്തന്നെ അമ്പരപ്പോടെ നോക്കിനിൽക്കുന്നത് കണ്ടു.

ഞാൻ നോക്കുന്നത് കണ്ടപ്പോൾ അവർ വേഗത്തിൽ കളത്തിലേക്ക് നടന്നുപോയി.

ഞാൻ മുറിയിൽ കയറി ചുറ്റും നടന്നു കണ്ടു.

മനസ്സിൽ ഏതോ ഒരു അസ്വസ്ഥത പോലെ... വീണ്ടും കണ്ണിൽ ഇരുട്ട് നിറയുന്നത് പോലെ... ഞാൻ അവിടെ കണ്ട കട്ടിലിൽ നേരെ കിടന്നു.

കുറച്ചുനേരം മയങ്ങി. അത് കഴിഞ്ഞ് ഉണർന്നപ്പോൾ ഞാൻ ഇട്ടിരുന്ന ഷർട്ട് അഴിച്ചു മാറ്റി, അരയിൽ കെട്ടിയിരുന്ന നേരിയത് അഴിച്ചു.

എന്നിട്ടു മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തു. ആ നേരിയത് കൊണ്ട് ദേഹം പുതച്ചു.

എന്റെ മനസ്സ് പറഞ്ഞു: മാളികയിൽ നിന്ന് നേരെ കളത്തിലേക്ക് ഇറങ്ങാൻ ഒരു വഴി ഉണ്ട്, അത് തേടുവാൻ... ഞാൻ അതിലെ നേരെ നടന്നു, വന്നത് ആ വഴിയിലേക്ക് തന്നെയായിരുന്നു.

ഞാൻ അവിടെനിന്ന് കളത്തിലേക്ക് നോക്കി. അവിടെ നിറയെ പണിക്കാരുണ്ട്. ഞാൻ മുകളിൽ നിൽക്കുന്നത് കണ്ടപ്പോൾ താഴെയുള്ള പലർക്കും അത്ഭുതം! ഞാൻ

💬 Comments

View all comments