0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 687.8K

പടികൾ ഇറങ്ങി താഴെ കളത്തിലേക്ക് നടന്നു.

എന്നെ കണ്ടതും കുട്ടേട്ടൻ ഓടിവന്നു:

"കുഞ്ഞിന് ആ വഴി അറിയാമായിരുന്നോ?"

"ഉം..." ഞാൻ മൂളി.

"കുഞ്ഞിന്റെ നടത്തവും ഭാവവുമൊക്കെ ഇവിടെ വന്നപ്പോൾ ആകെ മാറിയല്ലോ! പിന്നെ ഈ വേഷം കൂടിയായപ്പോൾ ശരിക്കും തമ്പുരാനെപ്പോലെയുണ്ട്!" കുട്ടേട്ടൻ പറഞ്ഞു.

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

മുന്നോട്ട് നടക്കുമ്പോൾ ഒരാൾ വേഗത്തിൽ ഓടിവന്നു. ചരക്ക് കയറ്റാൻ വന്ന വണ്ടിക്കാരനാണ്.

അയാൾ എന്നോട് സംസാരിക്കാൻ അടുത്തേക്ക് വന്നപ്പോൾ കുട്ടേട്ടൻ തടഞ്ഞു:

"കുഞ്ഞുതമ്പുരാൻ ഇപ്പോൾ വന്നതേയുള്ളൂ... തമ്പുരാൻ ഇവിടമൊക്കെ ഒന്ന് കണ്ടു തീർക്കട്ടെ. ബാക്കിയൊക്കെ പിന്നെയാകാം."

ഞാൻ: "അയാളെ വിട്ടേക്കൂ കുട്ടേട്ടാ... എന്താണ് പറയാനുള്ളതെന്ന് കേൾക്കട്ടെ."

വണ്ടിക്കാരൻ തമിഴിൽ വേവലാതിയോടെ പറഞ്ഞു:

"യെശമാ, നാങ്ക ഇങ്കെ ലോഡ് ഏതറതുക്കു വന്തു ഇന്നൈക്കു രണ്ടു നാളാച്ചു. ഇത് വരിക്കും ഇതു മുടിക്കലെ... റൊമ്പ താമദം! ഇതുക്കു മുന്നാടി വരുമ്പോത് ഒരേ നാളിൽ മുടിച്ചീടും. ആനാ ഇന്ത വാട്ടി റൊമ്പ മെതുവ ഏതറാങ്കളേ..."

ഞാൻ: "കുട്ടേട്ടാ, എന്താണ് ഇവിടെ പ്രശ്നം?"

കുട്ടേട്ടൻ: "അത് കുഞ്ഞേ... ചുമട്ടുകാർ കുറവാണ്. ഉള്ളവരാണെങ്കിൽ അസുഖമാണെന്ന് പറഞ്ഞ് ഇരിക്കുകയാണ്. അതാണ് വൈകുന്നത്."

ഞാൻ കുറച്ചു ഗൗരവത്തോടെ പറഞ്ഞു: "പണി മുഴുവൻ നിർത്തി എല്ലാവരോടും ഉടൻ തന്നെ ഇങ്ങോട്ട് വരാൻ പറ!"

കുട്ടേട്ടൻ വേഗം അകത്തേക്ക് ഓടിപ്പോയി.

ഞാൻ വണ്ടിക്കാരനോടായി പറഞ്ഞു:

"നീങ്ക കവലൈപ്പട വേണ്ട... സീക്കരം മുടിച്ചീടും! ഇന്നൈക്കു 2 മണിക്ക് മുന്നാടി ഇത് മുടിച്ചീടും... പോതുമാ?"

വണ്ടിക്കാരന്റെ മുഖത്ത് സന്തോഷം ഇരട്ടിയായി:

"റൊമ്പ നന്റി യെശമാ!"

അപ്പോഴേക്കും കുട്ടേട്ടൻ പണിക്കാരെ മുഴുവൻ വിളിച്ചുകൂട്ടി കൊണ്ടുവന്നു. എല്ലാവരും

💬 Comments

View all comments