Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
ഭയഭക്തിബഹുമാനങ്ങളോടെ മാറിയാണ് നിൽക്കുന്നത്.
ഞാൻ എല്ലാവരെയും നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു:
"ചുമട്ടുകാർക്ക് എന്താണ് പ്രശ്നം? ഇതുവരെ ഒറ്റ ദിവസം കൊണ്ട് തീർത്തിരുന്ന ലോഡിംഗ് ഇപ്പോൾ എന്തിനാണ് വൈകിക്കുന്നത്?
ഇനിമുതൽ ചരക്കു കയറ്റുവാൻ മാത്രമായി പ്രത്യേക ആളുകൾ ഉണ്ടാകില്ല.
വണ്ടി വന്നാൽ എല്ലാവരും ചേർന്ന് ചുമന്ന് കയറ്റണം.
രണ്ട് മണിക്കൂറിനുള്ളിൽ മുഴുവൻ ചരക്കും കയറ്റി കഴിയണം! പിന്നെ, ഇപ്പോൾ വന്നിരിക്കുന്ന ഈ വണ്ടി ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി കയറ്റിത്തീർത്തിരിക്കണം!"
എല്ലാവരും മറുത്തൊന്നും മിണ്ടാതെ വേഗത്തിൽ പണിയിലേക്ക് കടന്നു. ഞാൻ പറഞ്ഞ സമയത്തിനും മുൻപേ തന്നെ വണ്ടിയിൽ മുഴുവൻ ചരക്കും കയറ്റിത്തീർത്തു!
വണ്ടിക്കാരൻ എന്റെ അടുക്കൽ വന്ന് വണങ്ങി:
"റൊമ്പ നന്റി യെശമാ..."
ഞാൻ അവനോട് പറഞ്ഞു:
"അടുത്തു വാട്ടി നീങ്ക വരുമ്പോത് ഇന്ത മാതിരി ഇറുക്കാത്... എല്ലാം സീക്കരമാ ഏത്തും!"
അയാൾ വീണ്ടും നന്ദി പറഞ്ഞ് അവിടുന്നും പോയി.
ഞാൻ നോക്കുമ്പോൾ കുട്ടേട്ടൻ കണ്ണും മിഴിച്ച് എന്നെത്തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്!
ഞാൻ: "ഇനിമുതൽ ചരക്ക് കയറ്റുന്ന ദിവസം എല്ലാവർക്കും അധിക ബത്ത നൽകണം.
ഈ കാര്യം എല്ലാവരെയും അറിയിച്ചേക്ക്," ഞാൻ നിർദ്ദേശം നൽകി.
അതിനുശേഷം കുട്ടേട്ടൻ എന്നെ ആ കളവും പരിസരവും മുഴുവൻ കൂടെ നടന്ന് കാണിച്ചുതന്നു.
ഞാൻ: "ഇനി ഞാൻ ഇവിടെ നിൽക്കേണ്ട കാര്യം ഉണ്ടോ?"
കുട്ടേട്ടൻ: "ഇല്ല കുഞ്ഞു, പൊയ്ക്കോളൂ..."
ഞാൻ തിരിച്ചു മാളികയിൽ പോയി ഷർട്ടും ഇട്ടു വന്നു.
എന്തോ മാളികയിൽ നിന്നും പോകാൻ മനസ്സിന് ഒരു മടി പോലെ... ഞാൻ നടന്ന് വണ്ടിയുടെ അടുത്ത് വന്നു.
വേലു ചേട്ടനോട്
💬 Comments
View all comments