0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 689.5K

പറഞ്ഞു: "ഞാൻ ഒന്ന് ഓടിച്ചു നോക്കട്ടെ, ഓടിക്കാൻ പറ്റുന്നുണ്ടെങ്കിൽ ഞാൻ ഇതുമായി പൊയ്ക്കോളാം.

ചേട്ടൻ വെറുതെ വരേണ്ടതില്ല..."

ഞാൻ കാറിൽ കയറി. അവിടുത്തെ മുറ്റത്തു പലവട്ടം ഓടിച്ചു നോക്കി, അതെ എനിക്ക് നല്ലപോലെ ഓടിക്കാൻ പറ്റുന്നു!

എനിക്ക് തന്നെ ആകെ അതിശയം തോന്നി.

ഞാൻ: "ചേട്ടാ, എനിക്ക് ഇപ്പോൾ ഓടിക്കാൻ പറ്റുന്നുണ്ട്... ഞാൻ ഇതുമായി പോയാലോ?"

ഡ്രൈവർ ചേട്ടൻ: "കുഞ്ഞിന് പേടി ഇല്ലെങ്കിൽ കൊണ്ടുപൊയ്ക്കോളൂ... അതോ ഞാനും വരണോ കൂടെ?"

ഞാൻ: "വേണം ഇല്ലാ ചേട്ടാ.. എനിക്ക് ഓടിക്കാൻ പറ്റുന്നുണ്ട്... ഞാൻ പോയി നോക്കാം.."

പറഞ്ഞ് ഞാൻ വണ്ടിയുമായി ഇറങ്ങി. കളത്തിന്റെ കവാടം വരെ നല്ല ധൈര്യത്തിൽ വണ്ടി ഓടിച്ചു. പക്ഷേ അവിടുന്ന് മാറുംതോറും ചെറിയ പേടി തോന്നി.

എന്നാലും വലിയ കുഴപ്പമില്ലാതെ വീട്ടിൽ എത്തി.

ഞാൻ നോക്കുമ്പോൾ രണ്ടാളും ഉമ്മറത്ത് ഇരിപ്പുണ്ട്. വണ്ടി കണ്ടപ്പോൾ രണ്ടാളും ഓടി അകത്തേക്ക് കയറിപ്പോയി!

ഞാൻ വണ്ടി അങ്ങുവരെ കൊണ്ടുപോയി നിർത്തി.

ഞാൻ മാത്രം വണ്ടിയിൽ നിന്നും ഇറങ്ങുന്നത് കണ്ടപ്പോൾ ചെറിയമ്മ ഓടി വന്നു: "പൊന്നു ഒറ്റയ്ക്ക് ഇതുമായി വന്നത്?"

ഞാൻ: "അതെ."

ചെറിയമ്മ: "എന്താ ഈ പറയുന്നേ.. അതിനു ഉണ്ണിക്ക് ഇത് ഓട്ടാൻ അറിയുന്നില്ലല്ലോ..."

അപ്പോഴേക്കും വലിയമ്മയും വന്നു.

ഞാൻ: "ഞാൻ... ഞാൻ പോകും വഴി ഓടിക്കാൻ പഠിപ്പിക്കാമെന്നു ചോദിച്ചു... ഡ്രൈവർ ചേട്ടൻ പഠിപ്പിക്കാം എന്ന് പറഞ്ഞു മുൻപിൽ ഇരുത്തി... ഞാൻ അങ്ങനെ ഓടിച്ചു തുടങ്ങി... പക്ഷെ ഞാൻ അവിടെ കവാടം മുതൽ ഞാൻ തന്നെയാണ് ഓടിച്ചത്."

ഞാൻ നോക്കുമ്പോൾ ചെറിയമ്മയുടെ മുഖത്ത് അത്ഭുതവും വലിയമ്മയുടെ മുഖത്ത് ഒരു

💬 Comments

View all comments