0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 690.1K

പേടിയും മിന്നിമറഞ്ഞു.

ചെറിയമ്മ: "ശേ, എന്നാലും വിശ്വസിക്കാൻ പറ്റുന്നില്ല..."

ഞാൻ നോക്കുമ്പോൾ വലിയമ്മ ചെറിയമ്മയുടെ കയ്യിൽ പിച്ചുന്നു! പെട്ടെന്ന് ചെറിയമ്മ പറയാൻ വന്നതു നിർത്തി.

ഞാൻ: "വലിയമ്മ എന്തിനാ എന്റെ ചെറിയമ്മയെ പിച്ചുന്നേ...?" എന്ന് ചോദിച്ചു ഞാൻ ചെറിയമ്മയുടെ കൈ തുടച്ചു കൊടുത്തു.

വലിയമ്മ: "ഓ, അവളെ ഒന്ന് നുള്ളിയപ്പോൾ ചോദിക്കാൻ ആള് വന്നേക്കുന്നു..."

ഞാൻ: "ഞാൻ ചോദിക്കും.. എന്റെ സ്വത്താ ഇത്."

വലിയമ്മ: "ഓ, ആയിക്കോട്ടെ..."

ഞാൻ: "രണ്ടാളും വാ, നമുക്ക് കാറിൽ ഒന്ന് പോയാലോ?"

വലിയമ്മ: "അതൊന്നും വേണ്ടാ..."

ഞാൻ: "ശേ, എന്നാൽ ഈ മുറ്റത്തുകൂടി ഒന്ന് ഓടിച്ചിട്ട് വരാമോ..."

ഞാൻ ചെറിയമ്മയെ പിടിച്ചു മുൻപിൽ കയറ്റി, വലിയമ്മയെ പിടിക്കാൻ വന്നപ്പോൾ വലിയമ്മ ചാടി തിണ്ണയിൽ കയറി!

ഞാൻ: "ആ വേണ്ടെങ്കിൽ വേണ്ട... ഞാൻ ചെറിയമ്മയെ കൂട്ടി മുറ്റത്ത് കുറച്ചു നേരം വണ്ടി ഓടിച്ചു... എന്നിട്ടു വണ്ടി ഒതുക്കി ഇട്ട് ഞാൻ ചെറിയമ്മയുടെ കയ്യും പിടിച്ചു നടന്നു, ഉമ്മറത്ത് വന്നു."

വലിയമ്മ: "നീ ശരിക്കും ഓട്ടിയല്ലോ..."

ഞാൻ ചിരിച്ചു.

ചെറിയമ്മ: "വാ, എന്നാൽ കഴിക്കാം... പൊന്നിന് വിശക്കുന്നില്ലേ?"

ഞാൻ: "വാ, കഴിക്കാം..." പറഞ്ഞു ഞാൻ ഷർട്ട് അഴിച്ചു.

വലിയമ്മ: "ഡാ, മുണ്ടിൽ കെട്ടിയ നേരിത് എന്തിയേ?"

ഞാൻ: "അത് ശരിയാണല്ലോ... ഞാൻ ആദ്യം കളത്തിൽ അല്ല പോയത്... എന്താ അതിന്റെ പേര്... ആ മാളിക, അവിടെ ആണ് പോയത്... ഞാൻ വണ്ടി അങ്ങോട്ട് ആണ് തിരിച്ചത്... അപ്പോൾ കുട്ടേട്ടൻ അവിടെ പോയി വിശ്രമിച്ചു വന്നാൽ മതി പറഞ്ഞു... അങ്ങനെ ഞാൻ അവിടെ പോയി... പിന്നെ

💬 Comments

View all comments