Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
എന്താ നടന്നത് എന്ന് ഓർക്കുന്നില്ല... ശേ, എന്താ പറ്റിയെ...?"
എന്നാലും... ഞാൻ എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടുന്നില്ല...
അത് കണ്ടപ്പോൾ വലിയമ്മ പറഞ്ഞു: "അത് കണ്ണൻ ആദ്യം പോകുന്നതുകൊണ്ടാണ്... മോനു അവിടം ഒന്നും പരിചയമില്ലല്ലോ... അതാ... സാരമില്ല, അത് ചിന്തിക്കേണ്ട."
ഞാൻ നോക്കുമ്പോൾ ചെറിയമ്മയുടെ മുഖത്ത് ആകെ പേടി പോലെ! അത് കണ്ട വലിയമ്മ: "ടി, നീ എന്താ ഇങ്ങനെ...? അവൻ അവിടുന്ന് ഇവിടം വരെ വണ്ടി ഓടിച്ചു വന്ന സന്തോഷം കൊണ്ട് മറന്നതാകും എല്ലാം..."
ചെറിയമ്മ ഒന്ന് ചിരിച്ചു അപ്പോൾ.
ചെറിയമ്മ: "പൊന്നിന് മുണ്ട് അഴിഞ്ഞു ഒന്നും പോയില്ലല്ലോ?"
ഞാൻ: "ഇല്ലാ..."
വലിയമ്മ: "അവൻ ഇപ്പോൾ ഉടുക്കാൻ പഠിച്ചു... ഇങ്ങോട്ട് അവൻ മടക്കി കുത്തി അല്ലേ നിന്റെ കൂടെ നടന്നത്... നീ കണ്ടില്ലേ പെണ്ണെ?"
ചെറിയമ്മ: "അയ്യോ അത് ശരിയാണല്ലോ... പൊന്നെ, ഇപ്പോൾ ഒന്ന് അഴിച്ചു ഉടുത്തു നോക്കിക്കേ..."
ഞാൻ മുണ്ട് ഒന്ന് അഴിച്ചു നേരെ വീണ്ടും ഉടുത്തു.
അതെ... എനിക്ക് ശരിക്കും മുണ്ടുടുക്കാൻ പറ്റുന്നുണ്ട്! ഞാൻ അതിശയിച്ചു. നോക്കുമ്പോൾ രണ്ടാളുടെ മുഖത്തും വലിയ സന്തോഷം!
രണ്ടാളും കൂടെ എന്നെ ചേർത്ത് പിടിച്ചു.
ചെറിയമ്മ: "വാ, ഇനി കഴിക്കാം..."
അങ്ങനെ കഴിച്ചുകഴിഞ്ഞിരുന്നപ്പോൾ ചിരുത വന്നു വലിയമ്മയെ വിളിച്ചു, കൂടെ ചെറിയമ്മയും പോയി.
ഞാനും ഒരു തോർത്ത് എടുത്ത് പുതച്ച് പുറകെ ചെന്നു.
"തമ്പുരാട്ടിമാർ കുഞ്ഞു തമ്പുരാന്റെ കളത്തിലെ വിശേഷം കേട്ടിരിക്കുകയായിരുന്നോ...?"
വലിയമ്മ: "കണ്ണൻ ഒന്നും പറഞ്ഞില്ല... അല്ല, എന്താ വിശേഷം?"
ചിരുത: "ഞങ്ങൾ വരുവഴി വേലുവിനെ കണ്ടു... ഓൻ ആണ് അവിടുത്തെ വിശേഷം പറഞ്ഞത്..."
അവർ
💬 Comments
View all comments