Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
അവിടെ നടന്ന കാര്യം എല്ലാം ചെറിയമ്മമാരോടും പറഞ്ഞു.
എന്നാലും ആദ്യം വരുന്ന കുഞ്ഞുതമ്പുരാൻ മാളിക കൊട്ടാരത്തിൽ നിന്നും കളത്തിലേക്കുള്ള വഴി കണ്ടുപിടിച്ചതും, പിന്നെ അവിടെ ചുമട്ടുകാരുടെ പ്രശ്നം ഒക്കെ നിസാരമായി തീർത്തില്ലേ... പിന്നെ തമിഴ് സംസാരിച്ചതൊക്കെ വലിയ അതിശയം ആയി...!
വലിയമ്മ ചിരിച്ചിട്ട്: "അത്ര അതിശയം വേണ്ടാ... കണ്ണനെ എല്ലാം പഠിപ്പിച്ചു വിട്ടത് ഞങ്ങൾ അല്ലേ... പിന്നെ അവനു തെറ്റുവോ...?"
ഞാൻ ചെറിയമ്മയെ അതിശയിച്ചു നോക്കി, ചെറിയമ്മ എന്നെ കണ്ണിറുക്കി കാണിച്ചു.
ചിരുത: "അങ്ങനെ വരട്ടെ... ഞങ്ങളും കരുതി കുഞ്ഞിന് ഇതൊക്കെ എങ്ങനെ പറ്റി എന്ന്..."
വലിയമ്മ: "എന്നാൽ ഞങ്ങൾ ഇവന്റെ ബാക്കി വിശേഷം ഇവനോട് ചോദിക്കട്ടെ" എന്ന് പറഞ്ഞ് അകത്തേക്ക് നടന്നു.
അകത്തുവന്ന ഞാൻ: "അവര് എന്തൊക്കെയാ പറഞ്ഞെ... എനിക്ക് ഒന്നും ഓർമ്മ ഇല്ലല്ലോ...?"
വലിയമ്മ: "കണ്ണൻ അത് കാര്യം ആക്കണ്ട... അതിൽ പകുതി പോലും നേര് കാണില്ല..."
ചെറിയമ്മ: "ഉം, അത് ശരിയാ... പൊന്നു യാത്ര ചെയ്തു വന്നത് അല്ലേ... പോയി കിടന്നു ഉറങ്ങിക്കോ... ഞാൻ പിന്നെ വന്നു വിളിച്ചോളാം..."
എനിക്കും ഒരു ക്ഷീണം തോന്നിയതുകൊണ്ട് ഞാൻ പോയി കിടന്നു.
ആ ഉറക്കം കുറേനേരം നീണ്ടു.
കണ്ണുതുറന്നപ്പോൾ ഇരുട്ടുവീണു, പുറത്തു ചെറിയ മഴയുമുണ്ട്.
ഞാൻ പയ്യെ താഴെ വന്നു, രണ്ടാളും എന്തോ മിണ്ടുന്നു.
എന്നെ കണ്ടപ്പോൾ അത് നിർത്തി.
ചെറിയമ്മ: "പൊന്നു എണീറ്റോ...? ഞാൻ അത്താഴമായിട്ട് വിളിക്കാം എന്ന് കരുതിയിരിക്കുകയായിരുന്നു." എന്ന് പറഞ്ഞ് എന്നെ വന്നു കെട്ടിപ്പിടിച്ചു, തലമുടി ഒന്ന് തഴുകി, നിറുകയിൽ ഒരു ഉമ്മ വച്ചു.
വലിയമ്മ ഇതും നോക്കി ഇരുന്ന് ചിരിക്കുന്നു.
💬 Comments
View all comments