Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
കേൾക്കാൻ പറ്റിയ പ്രായം..."
ഞാൻ: "ഞാൻ കുഞ്ഞു ആണെന്ന് കരുതി പറഞ്ഞോ..." ഞാൻ തല ചെറിയമ്മയുടെ മടിയിൽ വച്ചു കിടന്നു.

ഒരു കൈകൊണ്ട് വലിയമ്മയുടെ കൈയിൽ പിടിച്ചു: "പറയാമോ...?" എന്ന് ചോദിച്ചു. ഒടുക്കം ചെറിയമ്മയും പറയാൻ പറഞ്ഞു, വലിയമ്മ സമ്മതിച്ചു.
വലിയമ്മ: "കഥ പറയുമ്പോൾ ഇടയ്ക്ക് വച്ച് സംശയം ഒന്നും ചോദിക്കാൻ പാടില്ല... അങ്ങനെയാണെങ്കിൽ പറയാം."
ഞങ്ങൾ ചോദിക്കില്ല എന്ന് പറഞ്ഞു. അങ്ങനെ വലിയമ്മ കഥ പറയാൻ തുടങ്ങി......
പണ്ട് പണ്ട്... ഇപ്പോൾ കാണുന്ന ഈ നാട് ഒരു ചെറിയ നാട്ടുരാജ്യമായിരുന്നു. അവിടുത്തെ പ്രതാപശാലിയായ രാജാവിന് രണ്ട് ഓമന ഉണ്ണികളുണ്ടായിരുന്നു. രണ്ടാളും ഇരട്ടകൾ വലിയ ഉണ്ണിയും ചെറിയ ഉണ്ണിയും.
ചെറിയ ഉണ്ണി സകല കലകളിലും പ്രാവീണ്യം തെളിയിച്ചവനായിരുന്നു; മികച്ച കവിയും, ഗായകനും, ചിത്രകാരനും, നർത്തകനും.
വലിയ ഉണ്ണിയാണെങ്കിൽ ആയോധന കലകളിൽ കേമൻ, അറിയാത്ത വിദ്യകളില്ലാത്തവൻ.
ഒപ്പം അവൻ അത്യന്തം ശക്തനായ ഒരു മാന്ത്രികനുമായിരുന്നു; ആരും കാണാത്തത് കാണാനും, കാറ്റിന്റെ ഇലക്കക്കം പോലും കേൾക്കാനും അവന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു.
അങ്ങനെ ആ ഉണ്ണികൾ വളർന്നു വലുതായപ്പോൾ അവരുടെ വീരചരിതം അയൽരാജ്യങ്ങളിലും പേരുകേട്ടു.
ആ പ്രതാപത്തിന്റെ തിളക്കത്തിൽ അവർ അയൽരാജ്യത്തിലെ രണ്ട് സുന്ദരിമാരായ റാണിമാരെ വേളികഴിച്ചുകൊണ്ടുവന്നു.
കൊട്ടാരവും പ്രജകളും വലിയ സന്തോഷത്തോടെ മുന്നോട്ടുപോയി.
എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല... രാജ്യത്തിന്റെ അതിർത്തിയിലെ വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ രാത്രിയോടെ ദുരൂഹമായി കാണാതാകാൻ തുടങ്ങി.
യാതൊരു അടയാളമോ നിലവിളിയോ ശേഷിപ്പിക്കാതെ പ്രജകൾ അപ്രത്യക്ഷരായത് നാട്ടിൽ കടുത്ത ഭീതി പരത്തി.
രാത്രിയായാൽ ആരും വീടിനു പുറത്തിറങ്ങാത്ത അവസ്ഥ വന്നു.
💬 Comments
View all comments