0%

Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]

Author : രാമ വർമ്മ Read All Parts 695.7K

രഹസ്യ മണിയറ തീർത്തതുമെല്ലാം നിന്നെ ഇവിടെ എത്തിക്കാൻ ഞാൻ വിരിച്ച കെണിയായിരുന്നു!"

ഗുരു പറഞ്ഞതുപോലെ, വലിയ ഉണ്ണി ആ രഹസ്യ മണിയറയുടെ ഇരുളിൽവെച്ച് അവളെ അടിച്ചമർത്തി.

അവൾ വധിക്കപ്പെടാൻ പോകുന്ന ആ നിർണായക നിമിഷത്തിലും, മരണത്തിന്റെ നിഴൽ മുഖത്ത് വീണിട്ടും അവൾ തെല്ലും കൂസലില്ലാതെ ആർത്തുചിരിച്ചുകൊണ്ട് പറഞ്ഞു:

"നീയെന്നെ ഇവിടെവെച്ച് വധിച്ചേക്കാം ഉണ്ണിയേ... എന്നാൽ ഓർക്കുവെച്ചോ, ഇതോടെ ഒന്നും അവസാനിക്കുന്നില്ല!

എനിക്കൊരു മകൾ പിറന്നിട്ടുണ്ട്; കാടിന്റെയും മായയുടെയും മറവിൽ അവൾ വളരുന്നുണ്ട്.

ഇന്ന് നീ എന്നോട് ചെയ്തതിന് പകരം വീട്ടാൻ, എന്നെങ്കിലും ഒരുനാൾ എന്റെ പരമ്പര നിന്റെ കുലത്തെ വേരോടെ നശിപ്പിക്കാൻ തിരികെ വരും!"

ആ ശാപവാക്കുകൾ കേട്ട ഉണ്ണി ശാന്തമായി പറഞ്ഞു: "ആര് വന്നാലും വിധി ഇതുതന്നെയാകും!"

വലിയ ഉണ്ണി തന്റെ കർമ്മം പൂർത്തിയാക്കി അവളെ വധിച്ചു.

അതോടെ രാജ്യത്തെ കാർമേഘങ്ങൾ ഒഴിഞ്ഞു; അച്ഛനും ചെറിയ ഉണ്ണിയും തടവറയിൽ നിന്ന് മോചിതരായി.

വലിയ ഉണ്ണി തങ്ങൾക്കായി കളിച്ച ആ വലിയ നാടകത്തിന്റെ സത്യം അറിഞ്ഞപ്പോൾ അനിയനും അച്ഛനും കണ്ണീരോടെ അവനെ കെട്ടിപ്പുണർന്നു. കൊട്ടാരവും പ്രജകളും പഴയ സന്തോഷത്തിലേക്ക് മടങ്ങി.

വലിയ ഉണ്ണി തനിക്ക് രാജപദവി വേണ്ട എന്നും, അത് അവൻ സന്തോഷപൂർവ്വം ചെറിയ ഉണ്ണിക്ക് നൽകുന്നതായും പ്രഖ്യാപിച്ചു.

കൂടാതെ തന്റെ താമസം കളപ്പുര മാളികയിലേക്ക് മാറ്റുകയാണെന്നും, അത് തങ്ങളുടെ പരമ്പരയുടെ ഉയർച്ചയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള മാന്ത്രിക കർമ്മങ്ങൾ ചെയ്യാനാണെന്നും അറിയിച്ചു.

അച്ഛനും അനിയനും സകലരും സന്തോഷത്തോടെ അതിന് സമ്മതം മൂളി. അങ്ങനെ അവർ സന്തോഷമായി കഴിഞ്ഞു.

എങ്കിലും, ആ ദുർമന്ത്രവാദിനി മരിക്കും മുൻപ് മുഴക്കിയ ആ

💬 Comments

View all comments