Chapter Title : മന്നാടിയാർ കോട്ട 7 [Ramavarma]
അവസാന ഭീഷണി അവളുടെ രഹസ്യ മകളുടെ രൂപത്തിൽ ഭാവിയിൽ തേടിയെത്തിയേക്കാവുന്ന ആ കൊടുംപക വലിയ ഉണ്ണിയുടെ മനസ്സിൽ ഒരു കനൽപോലെ എരിഞ്ഞുകൊണ്ടിരുന്നു...
കഥ കഴിഞ്ഞതും ഞാൻ ചെറിയമ്മയെ നോക്കി, ചെറിയമ്മ ആകെ പേടിച്ചപോലെ ഇരിക്കുന്നു.
ഞാൻ പയ്യെ ആ കവിളിൽ ഒന്ന് തോണ്ടി.
ചെറിയമ്മ ഒന്ന് ഞട്ടി എന്നെ നോക്കി.
ഞാൻ രണ്ടാളോടുമായി ചോദിച്ചു: "ഇത് ശരിക്കും നടന്നത് ആണോ? അതോ കഥയാണോ...?"
വലിയമ്മ: "കണ്ണന് എന്താ തോന്നുന്നേ, അതുപോലെ എടുത്തോ..."
ഞാൻ: "ഈ കാടിന്റെ നടുവിലെ മണിയറ പറഞ്ഞത് ഇവിടെ കാട്ടിൽ ഉള്ളതാണോ?"
വലിയമ്മ: "നീ അവിടെ പോയോ? എന്തിനു, ഒറ്റയ്ക്കാണോ?"
ഞാൻ: "ശോ, തിരിച്ചു കുറേ ചോദ്യം ചോദിക്കാതെ ഞാൻ ചോദിച്ചത് പറ..."
വലിയമ്മ: "അതെ..."
ഞാൻ: "ഓ... ഞാൻ ഒറ്റയ്ക്ക് പോയതാ, എന്നെ ആർക്കും വേണ്ടാഞ്ഞപ്പോൾ..."
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ രണ്ടാളും എന്റെ കൈ എടുത്തു ഉമ്മ വച്ചു.
ചെറിയമ്മ: "ഞാൻ പൊന്നിനോട് പറഞ്ഞില്ലേ, ഇനി അങ്ങനെ പറയണ്ട... ഞങ്ങൾ ഉണ്ടല്ലോ..."
വലിയമ്മ: "ഇപ്പോൾ നീ ഞങ്ങളുടെ അല്ലേ... ഇനി അത് ഒന്നും ഓർത്തു വിഷമിക്കണ്ട..."
ഞാൻ "ഉം" എന്ന് പറഞ്ഞ് രണ്ടുപേരുടെയും കയ്യിൽ ഉമ്മ കൊടുത്തു.
ഞാൻ: "വലിയമ്മേ, ഒരു സംശയംകൂടി..."
വലിയമ്മ: "ഇനി ഒരു സംശയവും വേണ്ടാ... കിടന്നുറങ്ങൂ, എനിക്ക് ഉറക്കം വരുന്നു..." എന്ന് പറഞ്ഞ് വലിയമ്മ ഇറങ്ങി കണ്ണടച്ച് നേരെ കിടന്നു.
ഞാൻ രണ്ടാളുടെ നടുക്ക് കിടന്നു... വലിയമ്മ പറഞ്ഞ കഥ ആലോചിച്ചു...
പുറത്തു മഴ കോരിചൊരിയുന്നു... കൂടെ ഇടിയും മിന്നലും..............
തുടരും.....
കഥയെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും
💬 Comments
View all comments