0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 77.6K

ആ മഴ ഒരു രാത്രി മുഴുവൻ തിമിർത്തു പെയ്തിറങ്ങി. നേരം പുലർന്നപ്പോൾ ചെറിയമ്മ ഏടത്തിയെ കുലുക്കി വിളിച്ചുണർത്തി.

കണ്ണുതിരുമ്മി ഏടത്തി ഉറക്കച്ചടവോടെ എഴുന്നേറ്റു.

ചെറിയമ്മ: "ഇന്നലെ അത് പറയേണ്ടിയിരുന്നോ?"

ഏടത്തി: "ഇന്നലെ കളത്തിൽ പോയിട്ട് കണ്ടില്ലേ എന്താ ഉണ്ടായെന്നു...

അവൻ എല്ലാം അറിയാൻ സമയം ആവുന്നു... ഇത് അതിനു ഒരു തുടക്കം മാത്രം ആണ്... ബാക്കി അവൻ തന്നെ കണ്ടെത്തും...അല്ലേൽ അവനെ തേടി എത്തും....."

ചെറിയമ്മയുടെ മുഖത്ത് ആശങ്ക നിഴലിച്ചു.

ഏടത്തി തുടർന്നു:

"ഒന്നും എന്നെന്നേക്കും മറച്ചു വക്കാൻ പറ്റില്ലാലോ... പിന്നെ ഞാൻ പറഞ്ഞ കഥയും... സത്യവും അവൻ തിരിച്ചറിയുന്ന നാൾ വിദുരം അല്ല... അത് വരെ ഉള്ളു...

ഈ ആട്ടം എല്ലാം... അതുകഴിഞ്ഞാൽ... പിന്നെ എന്താകും എന്ന് നിശ്ചയം ഉണ്ടോ നിനക്ക്?

അവന്റെ അമ്മ അവനോടു ചെയ്തത് മുതൽ എല്ലാം നിന്റെ നേരെ വരും... അപ്പോൾ അവൻ ഈ കാണിക്കുന്ന സ്നേഹമൊക്കെ കാണിക്കുമോ?"

ചെറിയമ്മ: "എന്റെ പൊന്നു എന്നെ തള്ളിപ്പറയില്ല എന്നാണ് എന്റെ വിശ്വാസം... ഞാൻ അവനെ അതുപോലെ സ്നേഹിക്കുന്നു... അവൻ തിരിച്ചും..."

ഏടത്തി: "അത് ആയിരിക്കും... എന്നാലും എല്ലാം അറിഞ്ഞാൽ അവൻ മാറുമോ എന്ന് എന്റെ ഉള്ളിൽ ഒരു പേടി..."

ചെറിയമ്മ: "എന്നെക്കൂടി പേടിപ്പിക്കാതെ..."

എല്ലാം കേട്ട് കണ്ണു തുറന്നു... ഞാൻ അവരോടു ചോദിച്ചു...

"എന്താ രണ്ടാളും എന്നിൽ നിന്നും മറക്കണേ?"

പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് രണ്ടാളും ഞെട്ടിവിറച്ചു...

പെട്ടെന്ന് ചെറിയമ്മ ഞെട്ടി ഉണർന്നു...

ഹോ... കണ്ടത് സ്വപ്നം ആയിരുന്നോ?

ചെറിയമ്മ ചുറ്റും നോക്കി... ഏടത്തിയും പൊന്നും ഉറക്കമാണ്...

അപ്പോഴേക്കും ഏടത്തി ഉണർന്നു...

💬 Comments

View all comments