0%

Chapter Title : മന്നാടിയാർ കോട്ട 8 [Ramavarma]

Author : രാമ വർമ്മ Read All Parts 492.7K

കണ്ടു.. അവളുടെ കൂടെ ആണ് കിടന്നത്..."

ഏടത്തി: "ദേവിയെ... അരുതാത്തത് വല്ലോം നടന്നോ...?"

ചെറിയമ്മ: "ഇല്ല.. നടക്കാൻ തുടങ്ങും മുൻപ് മച്ചിൽ എന്തോ ശബ്ദം കേട്ട് ഉണ്ണി.. അത് നോക്കാൻ പോയി തിരിച്ചു വന്നപ്പോൾ എന്നെയാ കണ്ടത്..."

ഏടത്തി: "ഹോ.. ദൈവം കാത്തു..."

ചെറിയമ്മ: "ഏടത്തി എന്താ ഇവിടെ നടക്കുന്നത്...? ഉണ്ണി ശരിക്കും പേടിച്ചു..."

ഏടത്തി: "അത് സാരമില്ല... രാവിലെ എണീക്കുമ്പോൾ അവൻ ഇത് ഒന്നും ഓർക്കില്ല... ശേ, ഞാൻ അവൻ ഒറ്റയ്ക്ക് ഇവിടെ രാത്രി വരും എന്ന് കരുതിയില്ല..

പകൽ മുഴുവൻ സമയവും ഞാൻ കൂടെ ഉണ്ടായിരുന്നു.. മുറിയിൽ ആണല്ലോ എന്ന് കരുതി ഞാൻ രാത്രി നോക്കാഞ്ഞേ... ഇന്ന് ഒരു ദിവസം കൂടെ തള്ളിനീക്കിയാൽ മതിയല്ലോ..."

ചെറിയമ്മ: "ഉം.. ഏടത്തി, ഞാൻ ചോദിച്ചതിന്റെ മറുപടി പറഞ്ഞില്ല.... എനിക്ക് ഒരു സംശയം... ഞാൻ പറഞ്ഞിട്ടില്ലേ ഉണ്ണിയുടെ 'അമ്മ അവനോട് ചെയ്തത്... ഇനി അവർ വല്ലോം ആണോ പ്രശ്നം?"

ഏടത്തി: "അതൊക്കെ മരിച്ചില്ലേ... അവനെ അമ്മ തല്ലുന്നത് കുറച്ചു നിനക്ക് അറിയാല്ലോ... തമ്പുരാൻ ചെന്ന് പറഞ്ഞ കാര്യം... അതായത് അവനെ കന്യകൻ ആയി വേണം ഇങ്ങോട്ടു കൊണ്ടുവരാൻ പറഞ്ഞിരുന്നു...

അത് പറയാൻ കാരണം അവർ തന്നെ ആണ്... അന്ന് പ്രശ്നത്തിൽ തെളിഞ്ഞത്... അവർ തന്നെ അവനെ വശീകരിക്കാൻ സാധ്യത ഉണ്ട്.. അങ്ങനെ ആണ് തമ്പുരാൻ അവിടെ ചെന്ന് എല്ലാം വിലക്കിയത്....

അതിന്റെ ദേഷ്യം ആണ് അവൾ അവനിൽ തീർത്തത്... പാവം കണ്ണൻ.."

ചെറിയമ്മ: "ശോ, പാവം പൊന്നു.. ഇങ്ങനെ ഒന്നു ഉണ്ടായിരുന്നോ അതിനു പിന്നിൽ.. ഏടത്തി എന്താ എന്നോടും

💬 Comments

View all comments